പൗരത്വ ഭേദഗതി നിയമം; ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്ക്കരിച്ച് അമ്മയുടെയും ഉമ്മയുടെയും പ്രതിഷേധം!

പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് ‘ബഹിഷ്ക്കരിക്കുമെന്ന് സാവിത്രി ശ്രീധരൻ.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാളചിത്രത്തിനുള്ള അവാര്‍ഡാണ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. അതെ സമയം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് വിതരണ ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറക്കാര്‍ നേരെത്തെ അറിയിച്ചിരുന്നു

മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ്. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിൽ പെടാത്തവർക്കും ഇന്ത്യൻ പൗരത്വത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ അവകാശമാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കുന്നതെന്നും സാവിത്രി പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ സക്കറിയ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം ചിത്രത്തിന്റെ സഹ രചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സക്കറിയ അറിയിച്ചു.

SAVITHRI SREEDHARAN

Noora T Noora T :