രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ ; രജനീ കാന്തിന്റെ മകൾ സൗന്ദര്യക്ക് ഹണിമൂൺ ആഘോഷം ;പോസ്റ്റ് മാറ്റാൻ ആരാധകർ !

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ആഘാതത്തില്‍ രാജ്യം നടുങ്ങി നില്‍ക്കുമ്ബോള്‍ ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്ക് വെച്ച നടന്‍ രജനികാന്തിന്‍റെ മകളും സംവിധായികയുമായ സൗന്ദര്യയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ആഘാതത്തില്‍ എല്ലാവരും വിഷമിച്ചിരിക്കുമ്പോൾ ഇത്തരത്തിലൊരു പോസ്റ്റ്‌ വേണമായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം.ഫെബ്രുവരി 15 ന് പോസ്റ്റ്‌ ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. ഭീകരാക്രമണത്തെ അപലപിച്ച്‌ സിനിമാതാരങ്ങളടക്കം രംഗത്ത് വന്നപ്പോള്‍ സൗന്ദര്യ പ്രതികരിച്ചില്ലെന്ന് ആരാധകര്‍ പറഞ്ഞിരുന്നു.

ഇതിന് തൊട്ടുപിന്നാലെ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സൗന്ദര്യ ട്വീറ്റ് ചെയ്തെങ്കിലും രണ്ട് ദിവസത്തേക്ക് ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
മഞ്ഞ് പൊഴിയുന്ന ഐസ് ലാന്‍റാണ് സൗന്ദര്യയും ഭര്‍ത്താവും മധുവിധുവിനായി തെരഞ്ഞൈടുത്തത്. ഫെബ്രുവരി 11 ലീല പാലസില്‍ വച്ചയായിരുന്നു സൗന്ദര്യയുടേയും നടനും ബിസിനസുകാരനുമായ വിശാഖന്‍റെയും വിവാഹം നടന്നത്.

വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് വിശാഖന്‍.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്.

saundarya tweet get flack after the pulwama attack

HariPriya PB :