നീ മുസ്ലിം ആണോ അതോ വെറും മുസ്ലിം പേരു മാത്രമേ ഉള്ളോ? വിനായക ചതുർത്ഥി ദിനത്തിൽ ഗണേശ വിഗ്രഹത്തിന് മുന്നില്‍ നിന്ന നടി സാറ അലി ഖാനെതിരേ അധിക്ഷേപം; സൈബര്‍ ആക്രമണം

കഴിഞ്ഞ ദിവസമായിരുന്നു രാജ്യമൊട്ടാകെ വിനായക ചതുർത്ഥി ആഘോഷിച്ചത്. വിനായക ചതുർത്ഥിയുടെ ഭാഗമായി നിരവധി താരങ്ങളുടെ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ വിനായക ചതുർത്ഥി ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ഗണേശ ചതുര്‍ഥി ആശംസകളറിയിച്ച് ബോളിവുഡ് നടി സാറ അലി ഖാനും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ നടിക്കെതിരെ സൈബര്‍ ആക്രമണം നടന്നിരിക്കുകയാണ്.

ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗണപതി വിഗ്രഹത്തിനു സമീപം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ സാറ അലി ഖാന്‍ വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്നിരുന്നു . ഇതിനു തൊട്ടുപിന്നാലെയാണ് നീ മുസ്ലിം ആണോ എന്നും അതോ വെറും മുസ്ലിം പേരു മാത്രമേ ഉള്ളോ എന്നതടക്കം കമന്റുകളുമായി മുസ്ലിം മൗലികവാദികള്‍ രംഗത്തെത്തിയത്. ഇതിനു ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് സാറയ്ക്കു നേരിടേണ്ടി വന്നത്.

പേരില്‍ നിന്ന് അലി ഖാന്‍ നീക്കം ചെയ്യണമെന്നും കമന്റുകള്‍ പറയുന്നു. നടന്‍ കാര്‍ത്തിക് ആര്യനുമായി സാറ പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. ഇതേക്കുറിച്ചും കമന്റുകളില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്. മുൻപും ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുന്ന മുസ്ലിം സമുദായത്തിലെ താരങ്ങള്‍ക്കു നേരേ സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്

അതേസമയം സാറക്കെതിരെയുള്ള അധിക്ഷേപങ്ങളെ പ്രതിരോധിച്ച്, പിന്തുണയുമായി ആരാധകരെത്തിയിട്ടുണ്ട്. ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്നവളല്ല സാറയെന്നും ശക്തയായ സ്ത്രീയാണ് അവരെന്നും കമന്റുകളുണ്ട്.

നേരത്തേ, നടന്‍ ഷാരുഖ് ഖാന്‍ തന്റെ മകന്‍ ഗണേഷ് പൂജയില്‍ പങ്കെടുത്തതിന്റെ ചിത്രം ട്വീറ്റ് ചെയ്തതിന പിന്നാലെ നിങ്ങള്‍ ചെയ്യുന്നത് പാപമാണെന്നും ഇതിന്റെ ഫലം അനുഭവിക്കും എന്നതടക്കം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു.

ദുര്‍ഗാ പൂജയില്‍ പങ്കെടുത്തത്തിനു ബംഗാളി നടിയും തൃണമൂല്‍ എംപിയുമായ നുസൃത്ത് ജഹാന്‍, ക്രിസ്മസ് ആഘോഷത്തിലും സൂര്യ നമസ്‌കാരത്തിലും പങ്കെടുത്ത ക്രിക്കറ്റര്‍ മുഹമ്മദ് കൈഫ്, രക്ഷാബന്ധനില്‍ പങ്കെടുത്ത ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പഠാന്‍ എന്നിവരടക്കം മുസ്ലിം മതമൗലിക വാദികളുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

sara ali khan-

Noora T Noora T :