ഞാന്‍ മരിച്ചുവെന്ന് പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്;മോഹന്‍ലാല്‍!

സോഷ്യൽ മീഡിയയിലൂടെ ഒരുപാട് താരങ്ങളെകുറിച്ച് മരിച്ചുവെന്ന് തുടങ്ങി , താരങ്ങളെ പറ്റി പല രീതിയിൽ വ്യാജ പ്രചരണങ്ങൾ നടത്തിയിട്ടുണ്ട്.എന്നാൽ ചിലരെ അത് വളരെ മോശമായും ബാധിച്ചിട്ടുണ്ട്.ചിലർ അത് ശ്രദ്ധിച്ചിട്ടുമില്ല.

സിനിമാ താരങ്ങളുടെ മരണ വാര്‍ത്തകള്‍ വ്യാജമായി പ്രചരിപ്പിക്കുന്ന ചിലരുണ്ട്. സലിം കുമാറും നടി കനകയും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് ഇരയായത്. ഇപ്പോഴിതാ മോഹന്‍ലാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്.

ഞാന്‍ മരിച്ചുവെന്ന് പലതവണ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അവ എന്നെ ചിരിപ്പിക്കുകയാണ് ചെയ്!തത്. എല്ലാ കൊടുങ്കാറ്റുകളും കടന്നു പോകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ശരി നമ്മുടെ ഭാഗത്താണെങ്കില്‍ നാം നിലനില്‍ക്കുക തന്നെ ചെയ്യും. അങ്ങനെയിരിക്കുമ്ബോള്‍ ഒരു കുഞ്ഞുകാറ്റ് വന്ന് കെടുത്തിക്കളയുകയും ചെയ്യും മോഹന്‍ലാല്‍ പറയുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങളും ആക്രമണങ്ങളും അല്‍പ നേരത്തേക്കെങ്കിലും അസ്വസ്ഥനാക്കാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. അഭിനയത്തോട് തനിക്ക് തോന്നിയിട്ടുള്ളത് ഒരു ഭ്രാന്തമായ അഭിനിവേശമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

about mohanlal talk

Sruthi S :