“ഗിരീഷും അപ്സരയും പ്രണയിച്ച് ഇരിക്കുന്നിടത്തേക്ക് കട്ടുറുമ്പായി ഭർത്താവ് ആൽബി”; രസകരമായ വീഡിയോ പങ്കുവച്ച് സാന്ത്വനത്തിലെ ജയന്തി !

ഇന്ന് മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന വില്ലത്തിയാണ് ജയന്തി ഏടത്തി. സാന്ത്വനം സീരിയലിലൂടെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങിനിൽക്കുകയാണ് അപ്സര രത്നാകരൻ. തമാശ കഥാപാത്രങ്ങളിലൂടെയും അപ്സര ആരാധകരെ കീഴടക്കിയിട്ടുണ്ട്.

കഥാപാത്രത്തിനനുസരിച്ച് മാറുന്ന വേഷപ്പകർച്ചയാണ് അപ്സര എന്ന നായികയുടെ വിജയം. തുടക്കം മുതലേ തമാശ വേഷങ്ങളിൽ തിളങ്ങിയിരുന്ന അപ്‌സരയെ ഒരു വില്ലത്തിയായി സങ്കൽപ്പിക്കുക പ്രയാസമായിരുന്നു. എന്നാൽ തനിക്ക് വില്ലത്തരവും വഴങ്ങുമെന്ന് ‘സാന്ത്വന’ത്തിലെ ‘ജയന്തി’ എന്ന വേഷത്തിലൂടെ മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തു താരം.

Read More;
Read More;

സാന്ത്വനത്തിലെ അഭിനയത്തിന് ബെസ്റ്റ് ആക്ടറസ്സ് ഇൻ നെഗറ്റീവ് റോൾ അവാർഡും അപ്‌സരയെ തേടി എത്തിയിരുന്നു. ഇതിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി താരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി പിന്തുടർച്ചക്കാരും ഉണ്ട്. തമാശ വീഡിയോകളും സെറ്റിലെ വിശേഷങ്ങളുമെല്ലാമായി എപ്പോഴും എത്തുന്ന താരം പങ്കുവെച്ച പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

നടൻ ഗിരീഷ് നമ്പ്യാർക്ക് ഒപ്പമുള്ളതാണ് വീഡിയോ. ഗിരീഷ് തന്നെയാണ് അപ്സരയ്‌ക്കൊപ്പം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അപ്‌സരയുടെ ഭർത്താവ് ആൽബി ഫ്രാൻസിസുമുണ്ട് വീഡിയോയിൽ.

ഗിരീഷും അപ്സരയും പ്രണയിച്ച് ഇരിക്കുന്നതും അത് കണ്ട് വരുന്ന ആൽബി ഗിരീഷിനെ ഉപദ്രവിക്കുന്നതുമാണ് നർമ്മം കലർത്തി താരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നോട് നീ ഇരുന്താൽ എന്ന തമിഴ് ഗാനത്തിനാണ് മൂവരും അഭിനയിക്കുന്നത്. പാട്ട് അറംപറ്റി എന്നും താരം ക്യാപ്‌ഷനിൽ ചേർക്കുന്നു.

Read More;
Read More;

ഏതാണ്ട് 22 -ലധികം ടെലിവിഷൻ സീരിയലുകളിൽ അപ്സര അഭിനയിച്ചിട്ടുണ്ട്. ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകനാണ് ആല്‍ബി ഫ്രാൻസിസ്. അതേ സീരിയിലില്‍ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്.

അപ്സരയുടെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച മോശം വാർത്തകൾക്കെതിരെ നടി തന്നെ രംഗത്ത് വന്നിരുന്നു. നടിയുടേത് പുനർ വിവാഹമാണെന്നും ആദ്യത്തെ വിവാഹത്തിൽ ഒരു കുഞ്ഞുണ്ടെന്നുമായിരുന്നു വാർത്തകൾ. എന്നാൽ ഇതാദ്യമായാണോ ഒരു സ്ത്രീ പുനർവിവാഹിതയാകുന്നത് എന്നായിരുന്നു അപ്സരയുടെ ചോദ്യം.

about apsara from santhwanam

Safana Safu :