“കേരളത്തിലെ നായകന്മാർ നവംബർ , ഡിസംബർ മാസങ്ങളിൽ മാത്രമേ അഭിപ്രായങ്ങൾ പറയു . അതിനൊരു കാരണമുണ്ട് ” – സന്തോഷ് പണ്ഡിറ്റ്

സംസ്ഥാന പുരസ്‌കാര നിർണയം അടുത്തുവരികയാണ്. തലമുതിർന്നവർ മുതൽ യുവതാരങ്ങൾ വരെ മത്സര രംഗത്ത് ഉണ്ട് . എന്നാൽ പുരസ്‌കാര നിർണയത്തെ പറ്റിയും നടന്മാരെ പറ്റിയും പ്രതികരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് .

കേരളത്തിലെ സാംസ്‌ക്കാരിക നായകന്മാര്‍ അവാര്‍ഡിന് വേണ്ടി മാത്രം അഭിപ്രായം പറയുന്നവരാണെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമേ ഇവര്‍ അഭിപ്രായം പറയുകയുള്ളുവെന്നും അതിന് കാരണം ജനുവരിയിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനാലാണെന്നും സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു.

ഉത്തര്‍പ്രദേശിലെയും ചൈനയിലെയും കാര്യങ്ങള്‍ മാത്രമാണ് ഇവര്‍ പറയുകയെന്നും കേരളത്തിലെ സാംസ്‌ക്കാരിക നായകര്‍ വേസ്റ്റാണെന്നും സന്തോഷ് പറയുന്നു. ശരിക്കും അവരെ വേറെ പേരിലാണ് വിളിക്കേണ്ടതെന്നും താന്‍ അത് പറയുന്നില്ല.അവാര്‍ഡും പണവുമാത്രമാണ് ഇവരെ ലക്ഷ്യമെന്നും സന്തോഷ് പറഞ്ഞു. സിനിമയിലെ നായകന്മാര്‍ക്ക് എതിരെയും താരം രംഗത്തെത്തി. സിനിമയില്‍ അപാരമായ ചങ്കൂറ്റമൊക്കെ കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോ മാത്രമാണ്. അവരുടെ ആ ചങ്കുറപ്പൊന്നും വ്യക്തി ജീവിതത്തില്‍ കാണിക്കുന്നില്ലെന്നും സന്തോഷ് പറഞ്ഞു.

santhosh pandit about state awards

Sruthi S :