” രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപെട്ട , മലയാളത്തിന്റെ അഭിമാനമാണ് പാർവതി ; പാർവതിയുടെ വിവാദങ്ങൾ സിനിമക്ക് തടസമായിട്ടില്ല ” – സഞ്ജയ്

” രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപെട്ട , മലയാളത്തിന്റെ അഭിമാനമാണ് പാർവതി ; പാർവതിയുടെ വിവാദങ്ങൾ സിനിമക്ക് തടസമായിട്ടില്ല ” – സഞ്ജയ്

വേട്ട എന്ന സിനിമ മലയാളികൾക്ക് സമ്മാനിച്ച് ഓർമകളിലേക്ക് മറഞ്ഞു പോയ സംവിധായകനാണ് രാജേഷ് പിള്ള. ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് രാജേഷ് പിള്ള പോയത്. എന്നാൽ ആ കുറവുകൾ നികത്തി രാജേഷിനു ഏറ്റവും വേണ്ടപ്പെട്ട അസിസ്റ്റന്റ് ഡയറക്ടർ മനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉയരെ. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ബോബി സഞ്ജയ് തിരക്കഥ രചിക്കുന്ന ചിത്രം ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്കുട്ടിയുടേതാണ്.

പല്ലവിയായി വേഷമിടുന്നത് പാർവതിയാണ് . ഒട്ടേറെ പ്രതീക്ഷയോടെയാണ് പല്ലവിയെ സഞ്ജയ് വെള്ളിത്തിരയിൽ ആവിഷ്കരിക്കുന്നത്. എല്ലാ സിനിമകളും നൂറു ശതമാനം പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. പ്രതീക്ഷയില്ലാത്ത സിനിമകൾ ചെയ്യാറില്ല എന്ന് സഞ്ജയ് പറയുന്നു. എന്നാൽ മൈ സ്റ്റോറി പോലെ പാർവതിയുടെ ഇപ്പോളത്തെ ഇമേജ് സിനിമയെ ബാധിക്കുമോ എന്ന ചോദ്യത്തിന് സഞ്ജയ് മറുപടി നല്കുന്നതിങ്ങനെ.

“പാർവതിയെ വച്ച് സിനിമ ചെയ്യുന്നതിൽ യാതൊരു വിധ പ്രശ്നങ്ങളും ഞങ്ങൾക്കു നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് പാർവതി എന്നു പറയുന്നത് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ട, അംഗീകാരം ലഭിച്ച ഒരു അഭിനേത്രിയാണ്. മലയാളത്തിനു കൂടി ലഭിച്ച അംഗീകാരമാണത്. അതിൽ മലയാളികൾ അഭിമാനിക്കുകയാണ് വേണ്ടത്. അത്രയും കഴിവുള്ള ഒരു നടിയെ ഈ കഥാപാത്രം ചെയ്യാൻ ഞങ്ങൾക്ക് വേണമായിരുന്നു. മറ്റൊന്നും ഞങ്ങൾക്കു മുന്നിൽ പരിഗണനാവിഷയമായി വന്നില്ല. പാർവതിയ്ക്കു നേരെ പലതരം വിമർശനങ്ങൾ ഉയരുന്നുണ്ടെന്ന് കരുതി അതൊന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങിനെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിട്ടില്ല.” – സഞ്ജയ് പറയുന്നു.

sanjay about paravthy

Sruthi S :