“എന്റെ കാമുകനല്ല ,സുഹൃത്ത് മാത്രമാണ് നകുൽ ” – വാക്കുകൾ വളച്ചൊടിച്ചതായി സാനിയ ഇയ്യപ്പൻ

“എന്റെ കാമുകനല്ല ,സുഹൃത്ത് മാത്രമാണ് നകുൽ ” – വാക്കുകൾ വളച്ചൊടിച്ചതായി സാനിയ ഇയ്യപ്പൻ

കുറച്ച് ദിവസങ്ങളായ സമൂഹ മാധ്യമങ്ങളിൽ വൈറലായ വാർത്തയായിരുന്നു സാനിയ ഇയ്യപ്പന്റെ പ്രണയ വാർത്ത . ഡാൻസ് റിയാലിറ്റി ഷോയിലൂടെ തരംഗമായ സാനിയ അതെ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന നകുൽ തമ്പിയുടെ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അത് സ്ഥിരീകരിക്കുന്ന രീതിയിൽ സാനിയ ഒരു സ്വകാര്യ എഫ് എം ചാനലിൽ സംസാരിക്കുകയും ചെയ്തതോടെ വാർത്തകൾ സജീവമായി.

എന്നാൽ ഇപ്പോൾ അത് നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാനിയ. നകുല്‍ തമ്ബിയുമായി താന്‍ പ്രണയത്തിലാണെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സാനിയ പറയുന്നു . ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച്‌ തുറന്നു പറഞ്ഞത്.
.

നകുല്‍ എന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം. ‘നകുല്‍, ഒരു വെല്‍വിഷര്‍. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാള്‍. ഞാന്‍ അതേക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ച്‌ ഒരുപാട് ആളുകള്‍ വിളിച്ചു.എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറയുന്നു.

saniya iyyappan about nakul thambi

Sruthi S :