മോഹന്‍ലാലിനെ മുഖ്യ അതിഥിയായി കൊണ്ടു വരുന്നത് അയാള്‍ അതുല്യനായ പ്രതിഭ ആയത് കൊണ്ടല്ല: സനല്‍ കുമാര്‍ ശശിധരന്‍

മോഹന്‍ലാലിനെ മുഖ്യ അതിഥിയായി കൊണ്ടു വരുന്നത് അയാള്‍ അതുല്യനായ പ്രതിഭ ആയത് കൊണ്ടല്ല: സനല്‍ കുമാര്‍ ശശിധരന്‍

മോഹന്‍ലാലിനെ മുഖ്യ അതിഥിയായി കൊണ്ടു വരുന്നതല്ല അവാര്‍ഡ് ദാന ചടങ്ങിലെ വിഷയമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. അവാര്‍ഡ് ദാന ചടങ്ങ് ഒരു താരനിശയാക്കി കൊണ്ടാടുന്ന സര്‍ക്കാറിന്റെ തരംതാണ നിലപാടാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു. ചടങ്ങില്‍ താരത്തെ മുഖ്യ അതിഥിയായി കൊണ്ടുവരുന്നത് അയാള്‍ അതുല്യനായ പ്രതിഭ ആയതുകൊണ്ടല്ലെന്നും ജനപ്രളയം ഉണ്ടാക്കാന്‍ കെല്‍പുള്ള താരമായത് കൊണ്ട് മാത്രമാണെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം-

മാധ്യമങ്ങള്‍ വിഷയങ്ങളെ നശിപ്പിക്കുന്നത് തെറ്റായ വഴിയിലൂടെ ചര്‍ച്ചകളെ നയിച്ചുകൊണ്ടാണ്. അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലല്ല വിഷയം. അത് ഒരു താരനിശയാക്കി കൊണ്ടാടുന്ന, തരംതാണ സര്‍ക്കാര്‍ നിലപാടാണ്. താരത്തെ മുഖ്യ അതിഥിയായി കൊണ്ടുവരുന്നത് അയാള്‍ അതുല്യനായ പ്രതിഭ ആയതുകൊണ്ടല്ല. ജനപ്രളയം ഉണ്ടാക്കാന്‍ കെല്‍പുള്ള താരമായത് കൊണ്ട് മാത്രമാണ്. അവാര്‍ഡ് ദാനച്ചടങ്ങില്‍ മുഖ്യ അതിഥികള്‍ ആവേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമാണ്.


ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അതിഥികള്‍ക്ക് കഴിയില്ല എന്ന തോന്നല്‍ കൊണ്ട് വിശിഷ്ട അതിഥി എന്ന താരതസ്തിക സൃഷ്ടിക്കുന്നത് ന്യായീകരിക്കത്തക്കതല്ല. ആള്‍ക്കൂട്ടം വരണമെന്ന നിര്‍ബന്ധത്തിനു പിന്നില്‍ കലാകാരോടുള്ള സ്‌നേഹവും കരുതലുമല്ല രാഷ്ട്രീയ പരിപാടിയായി എന്തിനെയും മാറ്റാനുള്ള കുനഷ്ട് മനോഭാവം മാത്രമേയുള്ളു. യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഈ പരിപാടി എല്‍ഡിഎഫും തുടര്‍ന്നു പോകുന്നു. അവാര്‍ഡ് ദാന ചടങ്ങുകള്‍ താരനിശയായി മാറുന്നത് അവസാനിപ്പിക്കുക തന്നെ വേണം.

Sanal Kumar Sasidharan about award function controversy

Farsana Jaleel :