ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയനായിക സംവൃത സുനിൽ സിനിമയിലേക്ക് !! നായകനാകുന്നതാര് ?!

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയനായിക സംവൃത സുനിൽ സിനിമയിലേക്ക് !! നായകനാകുന്നതാര് ?!

വിവാഹശേഷം പൂർണ്ണമായും കുടുംബ ജീവിതത്തിലേക്ക് മാറിയ താരങ്ങളിൽ ഒരാളാണ് സംവൃത സുനില്‍. ഈയിടയ്ക്കാണ് ടെലിവിഷന്‍ പരിപാടിയില്‍ അവതാരകയായി സംവൃത പ്രത്യക്ഷപ്പെട്ടത്. സംവൃത തിരിച്ചെത്തിയത് ആരാധകര്‍ക്ക് ഏറെആവേശം പകര്‍ന്നിരുന്നു. വിവാഹശേഷം അതീവ സുന്ദരിയായിട്ടാണ് സംവൃത എത്തിയിരുന്നത്. നീണ്ട മുടിയുള്ള സംവൃത മുടിയൊക്കെ ഷോര്‍ട്ടാക്കി കിടിലം മേക്കോവര്‍ നടത്തി.

സംവൃത സിനിമയിലേക്ക് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന ചോദ്യം കുറെ കാലമായി ഉയര്ന്നു കേൾക്കുന്ന ഒന്നാണ്. അതിനുള്ള ഉത്തരം എത്തിക്കഴിഞ്ഞു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ തിരിച്ചെത്തുകയാണ്.

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചു വരവ്. ബിജുമേനോന്റെ നായികയായിട്ടാണ് സംവൃത എത്തുന്നത്. വാര്‍ത്ത ഏറെ സന്തോഷത്തോടയൊണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്. പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Samvrutha Sunil returns to Malayalam film industry

Abhishek G S :