ഗോലി സോഡയിൽ മറഞ്ഞിരിക്കുന്ന സമുദ്രക്കനിയുടെ പ്രണയവും ചെമ്പൻ വിനോദിന്റെ വില്ലനിസവും …

ഗോലി സോഡയിൽ മറഞ്ഞിരിക്കുന്ന സമുദ്രക്കനിയുടെ പ്രണയവും ചെമ്പൻ വിനോദിന്റെ വില്ലനിസവും …

2014 ൽ പുറത്തിറങ്ങിയ ഗോലി സോഡയിൽ കുട്ടികളായിരുന്നു താരം. അധോലോകത്തേക്ക് കൂട്ടികൾ എങ്ങനെ പോകുന്നു എന്ന് പറഞ്ഞ ഗോലി സോഡ പക്ഷെ രണ്ടാം ഭാഗത്തിൽ പ്രണയത്തിനും സ്വപ്നങ്ങൾക്കും വേണ്ടി നിലനിൽപ്പ് തേടുന്നതാണ് പറയുന്നത്. ഇന്നത്തെ തലമുറയിലെ യുവാക്കളുടെ പ്രതീക്ഷകളും സമൂഹത്തിന്റെ ഇടപെടലുകളും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ വിജയ് മിൽട്ടൺ അവതരിപ്പിച്ചിരിക്കുന്നു.

യുവതാരങ്ങളായ ഭരത് സീനി ,ഇസാക്കി ഭരത് ,വിനോദ് എന്നിവരുടെ പ്രണയത്തിനപ്പുറം ഗോലി സോഡയിൽ കഥയെ മുന്നോട്ട് നയിക്കുന്ന സമുദ്രക്കനിയുടെ പ്രണയവും ഒളിഞ്ഞിരിക്കുന്നുണ്ട്. നടി രേഖയാണ് സമുദ്രക്കനിയുടെ പ്രണയനായിക. മൂന്നു യുവാക്കളുടെ ജീവിത പ്രശനങ്ങളുമായി സമുദ്രക്കനിയുടെ പഴയകാലം ബന്ധപ്പെട്ടിരിക്കുന്നു.

ചെമ്പൻ വിനോദിന്റെ വില്ലൻ വേഷത്തിനു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിൽ ഏറ്റവും കയ്യടി നേടിയതും ചെമ്പൻ വിനോദാണ്. തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ വിജയകരമായി പ്രദർശനം തുടരുകയാണ് ഗോലി സോഡാ 2 .

samudrakkanis role in goli soda 2

Sruthi S :