എനിക്കൊരു സൂപ്പര്‍ പവറുണ്ട് ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ് -നടി സമീറ

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് സമീറ റെഡ്‌ഡി. സൂര്യ നായകനായെത്തിയ വാരണം ആയിരം എന്ന സിനിമയിലൂടെ താരമായ സമീറ രണ്ടാമതായൊരു കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡി. 2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെക്കും ആദ്യകുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനും ട്രോളുകള്‍ക്കുമെതിരേ രംഗത്ത് വന്നിരിക്കുകയാണ് സമീറ. പ്രസവശേഷം പഴയ പോലെ ഹോട്ടായി തിരിച്ചുവരാന്‍ എല്ലാവരും കരീന കപൂറല്ല എന്ന് പറയുകയാണ് സമീറ.

‘പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ പഴയ രൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്, എന്നെപ്പോലെ. എല്ലാവരും കരീന കപൂര്‍ അല്ലല്ലോ’- സമീറ ചോദിക്കുന്നു.

ഇത്തരം ട്രോളുകളെ ലജ്ജാവഹമെന്ന് വിശേഷിപ്പിക്കുന്ന സമീറ തന്റെ ആദ്യപ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാന്‍ നല്ല സമയമെടുത്തെന്ന് പറയുന്നു. ‘ആദ്യ പ്രസവത്തിന് ശേഷം ശരീരഭാം കുറയ്ക്കാന്‍ സമയമെടുത്തു. രണ്ടാമത്തെ പ്രസവത്തിന് ശേഷവും സമയമെടുക്കും. ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ? ട്രോളുകള്‍ക്കുള്ള എന്റെ മറുപടി ഇതാണ്: എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്’-സമീറ പറയുന്നു.

2016 ഡിസംബറിലാണ് കരീന കപൂര്‍ തൈമൂറിന് ജന്മം നല്‍കിയത്. ഗര്‍ഭകാലത്ത് മോഡലിങ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് വ്യായാമത്തിലൂടെ പഴയ രൂപത്തില്‍ കരീന മടങ്ങിയെത്തി. അതോടെ താരത്തിനെതിരേ ട്രോളുകളും വിമര്‍ശനങ്ങളും ശക്തമായി. വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമാകാനൊരുങ്ങിയ താരത്തിന് കുഞ്ഞിനെ നോക്കാതെ അമ്മയെന്ന സ്ഥാനം മറന്ന് നടക്കുന്നവള്‍ എന്ന ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു.

അമ്മയാണെന്ന് മറക്കരുതെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നും പലരും ഉപദേശിച്ചു..എന്നാല്‍ ഒരു സ്ത്രീ അവള്‍ക്കിഷ്ടമുള്ള ജീവിതമാണ് നയിക്കേണ്ടത്. ഭയമില്ലാതെ ആത്മവിശ്വാസമില്ലാതെ വേണം ജീവിക്കാന്‍. എന്റെ ജീവിതമന്ത്രം അതാണെന്നാണ് കരീന ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്. വീണ്ടും സിനിമ ചെയ്യാന്‍ താത്പര്യമില്ലാതിരുന്ന തന്നെ ഭര്‍ത്താവ് സെയ്ഫാണ് പഴയ പോലെ രൂപഭംഗി വീണ്ടെടുത്ത് സിനിമയില്‍ സജീവമാകാന്‍ പ്രചോദനം നല്‍കി കൂടെ നിന്നതെന്നും കരീന പറഞ്ഞിരുന്നു.

sameera reddy about body shaming

HariPriya PB :