മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു. നവാഗതനായ ജീത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമയുടെ ബാനറിൽ ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയസ് മുഹമ്മദ് എന്നിവർ നിർമ്മിക്കുന്നു.

കേരള -തമിഴ്നാട് അതിർത്തിയിലെ ഒരു വനപ്രദേശം. അതിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല. ഇതിൻ്റെ നിഗൂഢതകൾ എന്താണെന്ന് അഴിയുന്നതാണ് ഈ സിനിമ. ഏറെ സസ്പെൻസ് നിലനിർത്തിയുള്ള ഈ ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ധോണി ബന്ദിപ്പൂർ, തേനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും എന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

അഷ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ,അസീംജമാൽ, സെന്തിൽ കൃഷ്ണ, രാജേഷ് അഴിക്കോട്, വിജയ് മുത്തു (മഞ്ഞുമ്മൽ ബോയ്സ് ഫെയിം) ഫഹദ് സിദ്ദിഖ്, ശ്രീകാന്ത് ദാസൻ, നീതു കൃഷ്ണ കലേഷ്, ഡാവഞ്ചി സതീഷ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

കോ – പ്രൊഡ്യൂസർ – നവീൻ ഊട്ട
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഷ്ന റഷീദ്
ഛായാഗ്രഹണം – നവീൻ ജോസ്.
എഡിറ്റിംഗ് – അർജുൻ പ്രകാശ്.
പശ്ചാത്തല സംഗീതം – ഗോഡ്വിൻ തോമസ്.
കോസ്റ്റ്യും – ഡിസൈൻ സമീരാസനീഷ്
മേക്കപ്പ് – പട്ടണം റഷീദ്
സംഘട്ടനം- അഷറഫ് ഗുരുക്കൾ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – മെൽബിൻ മാത്യു, അനൂപ് മോഹൻ’
സ്റ്റിൽസ് -നിദാദ്.
പ്രൊഡക്ഷൻ മാനേജർ – ശാന്തകുമാർ
പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ എടവണ്ണപ്പാറ.

Vijayasree Vijayasree :