സല്‍മാന്‍ ഖാനെ കൊ ല്ലുമെന്ന് ഇമെയില്‍ അയച്ച വ്യക്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ കൊ ല്ലുമെന്ന് ഇമെയില്‍ അയച്ച വ്യക്തിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് മുംബൈ പൊലീസ്. മാര്‍ച്ചിലാണ് ഗുണ്ടാസംഘ നേതാവായ ഗോള്‍ഡി ബ്രാറിന്റെ പേരില്‍ ഇയാള്‍ സല്‍മാന്‍ ഖാന് വധഭീഷണി അയച്ചത്.

ഇന്ത്യന്‍ ടിവി ഷോയായ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സല്‍മാന്‍ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് തനിക്ക് നല്‍കിയ വൈ പ്ലസ് കാറ്റഗറി സുരക്ഷയെക്കുറിച്ചു സംസാരിച്ചിരുന്നു.

‘സുരക്ഷയാണ് അരക്ഷിതാവസ്ഥയേക്കാള്‍ നല്ലത്. അതെ സെക്യൂരിറ്റിയുണ്ട്. ഇപ്പോള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയും പോകാനും കഴിയില്ല. അതിലുപരിയായി, ഞാന്‍ ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്‌നം ഉണ്ട്.

ഞാന്‍ യാത്ര ചെയ്യുമ്പോള്‍ വളരെയധികം സുരക്ഷ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നു. എന്റെ പ്രിയപ്പെട്ട ആരാധകര്‍ എന്നെ ഇങ്ങനെ നോക്കാറുണ്ട്. ഗുരുതരമായ ഭീഷണിയുണ്ട്, അതിനാലാണ് സുരക്ഷ എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

തനിക്ക് ചുറ്റും ഇത്രയും തോക്കുകള്‍ കാണുമ്പോള്‍ താന്‍ പലപ്പോഴും ഭയപ്പെടുന്നുവെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘കിസി കാ ഭായ് കിസി കി ജാന്‍ എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട് അവര്‍ക്ക് 100 തവണ ഭാഗ്യമുണ്ടാകണം, എനിക്ക് ഒരു തവണ ഭാഗ്യമുണ്ടാകണം.

അതിനാല്‍, ഞാന്‍ വളരെയധികം ശ്രദ്ധിക്കുകയാണ് എന്നും സല്‍മാന്‍ പറഞ്ഞിരുന്നു. അതേസമയം ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കത്രീന കൈഫിനൊപ്പം സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്ന ‘ടൈഗര്‍ 3’ ദീപാവലിക്ക് തിയറ്ററുകളിലെത്തുന്നത്.

Vijayasree Vijayasree :