ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫർ ചെയ്യുകയാണ്… അവരെല്ലാം എത്ര വിഡ്ഡികളാണ്- നടി സാക്ഷി ചൗധരി


സിനിമയ്ക്കുള്ളില്‍ നിന്ന് മാത്രമല്ല സിനിമാ മേഖലയ്ക്ക് പുറത്തുനിന്നും നടിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം സാക്ഷി ചൗധരി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തല്‍. 

നിരവധി നടിമാര്‍ക്കാണ് ഇത്തരക്കാരുടെ അസഭ്യങ്ങളും അശ്ലീല പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. അപ്പോഴും ചലച്ചിത്ര താരങ്ങളെ അപമാനിക്കുന്ന പ്രവണതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ യാതൊരു കുറവും വന്നിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് നടി സാക്ഷി ചൗധരിക്കുണ്ടായ മോശം അനുഭവം.

താൻ ട്വിറ്ററിൽ രണ്ടു വിഡിയോകൾ പോസ്റ്റു ചെയ്ത ശേഷമാണ് ചിലർ അശ്ലീല കമന്റുകളുമായെത്തിയതെന്ന് സാക്ഷി വ്യക്തമാക്കുന്നു. ‘‘എന്റെ ചിത്രങ്ങളും വിഡിയോസും കണ്ട ശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്’’. – സാക്ഷി പറയുന്നു. താന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നും തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ ‘മാഗ്നെറ്റ്’ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നു.

ഡറാഡൂണ്‍ സ്വദേശിയായ സാക്ഷിയുടെ സിനിമ അരങ്ങേറ്റം 2013 ല്‍ പൊട്ടുഗാഡു എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് തെലുഗ് ചിത്രം തന്നെയായ സെല്‍ഫി രാജയില്‍ വേഷമിട്ടു. വിനയ്‌യുടെ ജോടിയായി ആയിരത്തില്‍ ഇരുവര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള സാക്ഷിയുടെ പുതിയ ചിത്രമാണ് മാഗ്നറ്റ്.

sakshi chaudhary says people offering one crore for spend a night with her

HariPriya PB :