സകലകലാശാല : ക്യാമ്പസ് ഗാനം നാളെ കോളേജുകളിൽ റിലീസ് – വിദ്യാർത്ഥികൾക്ക് സംവിധായകനെ വിളിക്കാം, പങ്കുചേരാം !!

സകലകലാശാല : ക്യാമ്പസ് ഗാനം നാളെ കോളേജുകളിൽ റിലീസ് – വിദ്യാർത്ഥികൾക്ക് സംവിധായകനെ വിളിക്കാം, പങ്കുചേരാം !!

റിലീസിന് മുൻപ് തന്നെ പാട്ടുകളിലൂടെ യുവഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് സകലകലാശാല . മികച്ചൊരു ക്യാമ്പസ് എന്റർടൈനർ ആയിരിക്കും സകലകലാശാല എന്നതിൽ സംശയമില്ല. ഇതിനോടകം ഹിറ്റായിരിക്കുകയാണ് , ധർമജൻ ബോൾഗാട്ടിയുടെ റോക്ക് സോങ് . തരംഗം സൃഷ്‌ടിച്ച ഈ ഗാനത്തിന് പിന്നാലെ അടുത്ത ഒരു ക്യാമ്പസ് ഗാനവും എത്തുകയാണ്. ഇതുവരെ മലയാള സിനിമയിൽ കണ്ടിട്ടില്ലാത്ത ഒരു ഓഡിയോ ലോഞ്ച് ആണ് സകലകലാശാലയിലെ മൂന്നാമത്തെ ഗാനത്തിനായി സംവിധായകൻ വിനോദ് ഗുരുവായൂർ കണ്ടെത്തിയിരിക്കുന്നത്.

കോളേജ് ചെയര്മാന്മാരെ പങ്കെടുപ്പിച്ച് ഗാനത്തിന്റെ ഓഡിയോ ലോഞ്ച് നടത്താനായിരുന്നു തീരുമാനം. എന്നാൽ കോളേജ് വിദ്യാർത്ഥികൾക്ക് സന്തോഷവാർത്തയുമായി സംവിധായകൻ മറ്റൊരു അവസരം ഒരുക്കിയിരിക്കുകയാണ്. നിങ്ങളൊരു കോളേജ് വിദ്യാർഥിയാണോ, എങ്കിൽ നിങ്ങൾക്കും സകലകലാശാലയുടെ ഓഡിയോ പ്രകാശനത്തിൽ പങ്കു ചേരാം.

മറ്റു നിബന്ധനകൾ ഒന്നും വിനോദ് ഗുരുവായൂർ പറയുന്നില്ല. നിങ്ങളുടെ ഒരു ഫോൺ കോളിൽ നിങ്ങൾക്കും സകലകലശാലയുടെ വലിയൊരു നിമിഷത്തിൽ പങ്കാളികളാകാം.വിളിക്കേണ്ട നമ്പർ ഇതാണ് – Mobile +91 79078 27028

സംവിധായകൻ വിനോദ് ഗുരുവായൂരിനോട് നേരിട്ട് സംസാരിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് സകലകലാശാലയുടെ ഓഡിയോ ലോഞ്ചിൽ പങ്കാളികളാകാം . മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജനും മാനസ രാധാകൃഷ്ണനുമാണ് നായികാ നായകന്മാർ . കെ ആർ നാരായണൻ ഇന്സ്ടിട്യൂട്ടിൽ ആദ്യമായി ഷൂട്ട് ചെയ്യുന്ന സിനിമയുമാണ് സകലകലാശാല .

Sakalakalashala third song release

Sruthi S :