“ഒരു മസിൽ മാനല്ലാത്ത ഞാൻ ജെട്ടിയിട്ട് അഭിനയിക്കുന്ന രംഗമൊക്കെ വൃത്തികേടില്ലാതെ വന്നത് സംവിധായകന്റെ കഴിവാണ് ” – സൈജു കുറുപ്പ്

“ഒരു മസിൽ മാനല്ലാത്ത ഞാൻ ജെട്ടിയിട്ട് അഭിനയിക്കുന്ന രംഗമൊക്കെ വൃത്തികേടില്ലാതെ വന്നത് സംവിധായകന്റെ കഴിവാണ് ” – സൈജു കുറുപ്പ്

മയൂഖത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് സൈജു കുറുപ്പ്. ആദ്യ കാലങ്ങളിൽ സീരിയസ് വേഷങ്ങളിൽ മാത്രം കണ്ടിരുന്ന സൈജു ഇപ്പോൾ കോമഡി കഥാപാത്രങ്ങളിലൂടെയാണ് താരമായിരിക്കുന്നത്.ട്രിവാൻഡ്രം ലോഡ്ജ് , ആട് 2 , തീവണ്ടി , തുടങ്ങി പടയോട്ടത്തിൽ നിൽകുകായാണ് ഈ ചിരിയാത്ര .

എന്നാൽ തുടക്കത്തിൽ ഒട്ടും രാശിയില്ലാത്ത നടനെന്ന പേര് നേടിയ ആളാണ് സൈജു. സീരിയസ് കഥാപാത്രങ്ങൾ മാത്രം ചെയ്ത് എട്ടു വർഷത്തോളം വിജയ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിക്കാതെ സിനിമയിൽ നിലനിൽക്കാൻ കഷ്ടപ്പെട്ട ഒരു പിന്നാമ്പുറ കഥയുണ്ട് സൈജുവിന്‌. അന്ന് കോമഡി ചെയ്യാൻ ഒരു അവസരവും കിട്ടിയില്ല ,ചെയ്യാനുള്ള ധൈര്യവും ഇല്ലായിരുന്നുവെന്ന് സൈജു പറയുന്നു.

അന്ന് കരിയറിൽ ഒരു വളർച്ചയുമില്ലായിരുന്നു. വരുമാനമൊക്കെ ഭയങ്കര പ്രശ്നമായിരുന്നു. പലേടത്തും ചെല്ലുംമ്പോൾ ആൾക്കാർ അവഗണിക്കുന്ന അവസരങ്ങൾ. അതെല്ലാവർക്കും ഉണ്ടാകുന്നതാണ്. വിജയമില്ലെങ്കിൽ എല്ലാവര്ക്കും അതുണ്ടാകും .പക്ഷെ നമുക്ക് സംഭവിക്കുമ്പോൾ അത് കൂടുതൽ വേദനയായി മാറും. പക്ഷെ ട്രിവാൻഡ്രം ലോഡ്ജ് വാലിയൊരു ഹിറ്റായതോടെ എനിക്ക് കോമഡി കഥാപാത്രങ്ങൾ കിട്ടാൻ തുടങ്ങി. അതൊക്കെ വിജയമായി . അതുകൊണ്ട് തന്നെ ഒരു സ്റ്റീരിയോടൈപ്പ്‌ എന്ന് വിശേഷിപ്പിച്ചാലും എനിക്ക് പ്രശനമില്ല. ” – സൈജു പറയുന്നു .

സംവിധായകന്റെ കഴിവാണ് സിനിമ എന്ന് സൈജു.”വെടിവഴിപാട് എന്ന ചിത്രത്തിൽ ജെട്ടിയിട്ട് നിൽക്കുന്ന സീനൊക്കെ സംവിധായകന്റെ കഴിവാണ്. കാരണം ഞാൻ ഒരു മസില്മാനല്ല. എന്നിട്ടും അത്ര വൃത്തികേടില്ലാതെ ആ രംഗം സ്‌ക്രീനിലെത്തിച്ചത് സംവിധായകനാണ്. ” സൈജു പറയുന്നു.

saiju kurup about movies

Sruthi S :