ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സായ് പല്ലവി…

ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് സായ് പല്ലവി…

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ച രാജമൗലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ബാഹുബലി. ചിത്രം പുറത്തിറങ്ങിയപ്പോള്‍ സമീപകാല ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചായിരുന്നു ബാഹുബലിയുടെ കുതിപ്പ്. എന്നാലിപ്പോള്‍ ബാഹുഹലിയുടെ റെക്കോര്‍ഡ് തിരുത്തിയെഴുതിയിരിക്കുകയാണ് സായ് പല്ലവി.

മലയാളിയായ സായ് പല്ലവിയുടെ അരങ്ങേറ്റ ചിത്രമായ പ്രേമത്തിന് ശേഷം തെന്നിന്ത്യയില്‍ സജീവമായിരുന്നു താരം. താരത്തിന്റെ തെന്നിന്ത്യന്‍ ചിത്രമായ ഫിദയിലെ വച്ചിണ്ടേ വച്ചിണ്ടേ എന്ന ഗാനം തെന്നിന്ത്യയില്‍ ഏറ്റവുമധികം പേര്‍ കണ്ട ഗാനമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഗാനരംഗത്തില്‍ സായ് പല്ലവിയുടെ നൃത്തം പാട്ടിലെ പ്രധാന ആകര്‍ഷണമാണ്. സായ് പല്ലവിയ്‌ക്കൊപ്പം വരുണ്‍ തേജയും ചിത്രത്തിലുണ്ട്. ശേഖര്‍ കമുലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മധുപ്രിയയും രാംകിയും ചേര്‍ന്നാണ് ഗാനാലാപനം. സുദല അശോക് തേജയാണ് ഗാനരചന. ശക്തികാന്ത് കാര്‍ത്തികാണ് സംഗീതം.


2017 സെപ്തംബര്‍ 23 ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 15 കോടി ആളുകള്‍ കണ്ടുകഴിഞ്ഞു. നാല് ലക്ഷത്തോളം ലൈക്കും ഗാനത്തിനുണ്ട്. എന്നാല്‍ 12 കോടി കാഴ്ചക്കാരുമായി ബാഹുബലിയുടെ ടൈറ്റില്‍ ട്രാക്കാണ് രണ്ടാംസ്ഥാനത്തുണ്ട്..

Sai Pallavi hits Bahubali records

Farsana Jaleel :