രശ്മിക മന്ദാനയ്ക്ക് പകരം സായ് പല്ലവി; ചിത്രം നിരസിച്ച് താരം

വിജയ് ദേവെരകൊണ്ടയും രശ്‌മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് പ്രണയവും വിരഹവും നാടകീയതയും എല്ലാംകൂടിച്ചേരുന്ന കോക്ടെയിലാണ്. ബോബിയുടെയും ലില്ലിയുടെയും പ്രണയകഥയാണ് ചിത്രം. യുവാക്കൾ ഏറെ ആഘോഷിച്ച ഗീതാഗോവിന്ദത്തിനുശേഷം വിജയ്‌യും രശ്മികയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് കോമ്രേഡിന്.

എന്നാല്‍ ചിത്രത്തിനായി ആദ്യം സമീപിച്ചത് നടി സായ് പല്ലവിയെ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചുംബനരംഗങ്ങളിലും അടുത്തിടപഴകുന്ന മറ്റു സീനുകളിലും അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സായ് പല്ലവി ചിത്രം ഒഴിവാക്കിയത് . പിന്നീടാണ് രശ്മിക മന്ദാന നായികയായെത്തിയത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2019ല്‍ റിലീസിനെത്തിയ ചിത്രം ഭരത് കമ്മ ആണ് സംവിധാനം ചെയ്തത്. തെലുങ്കു, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.

SAI PALLAVI

Noora T Noora T :