വെറുതെ സിനിമ എടുത്തുവെച്ചിട്ട് കാര്യമില്ല; തിയേറ്റർ കിട്ടുമോ എന്ന കാര്യം കണ്ടറിയണം; രഞ്ജിത്ത് ശങ്കർ

കോവിഡ് ലോക്ക് ഡൗൺ സിനിമാരംഗത്തെയും ബാധിച്ചിരിക്കുകയാണ്. മാതൃഭുമിയുമായുള്ള അഭിമുഖത്തിൽ ആശങ്കകൾ പങ്കുവെച്ച് രഞ്ജിത്ത് ശങ്കർ

ലോക്ഡൗൺ കാലത്ത് ഒരു ഫാമിലി കോമഡി ചിത്രത്തിന്റെ തിരക്കഥയാണ് രഞ്ജിത്ത് ശങ്കർ പൂർത്തിയാക്കിയത്. എന്നാൽ, ഇത് എന്ന് വെള്ളിത്തിരയിലെത്തിക്കാനാവുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ‘ഒന്നാമത് ഇനി എന്ന് ഷൂട്ടിംഗിന് അനുമതി കിട്ടുമെന്ന് അറിയില്ല. സോഷ്യൽ ഡിസ്റ്റൻസിംഗ് പറ്റുന്നതല്ലല്ലോ സിനിമാ ചിത്രീകരണം. പിന്നെ കുറേ റിലീസുകൾ ഇപ്പോൾ തന്നെ മാറ്റിവെച്ചതുണ്ട്. അത് കഴിഞ്ഞ് തിയേറ്റർ കിട്ടുമോ എന്ന കാര്യം കണ്ടറിയണം. വെറുതെ സിനിമ എടുത്തുവെച്ചിട്ട് കാര്യമില്ലല്ലോ’-രഞ്ജിത്ത് ശങ്കർ പറയുന്നു

RANJITH SHANKAR

Noora T Noora T :