ഫോം ഔട്ട് ആയതിന്റെ പേരിൽ എത്ര പേരാ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത് ? പക്ഷെ ,സച്ചിൻ …! – ക്രിക്കറ്റും പ്രണയവും ഹാസ്യവുമൊക്കെയായി സച്ചിന്റെ ട്രെയ്‌ലർ എത്തി !

യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് സച്ചിൻ .
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്നചിത്രത്തിൽ ധ്യാനിനൊപ്പം അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നിരിക്കുകയാണ്. നടൻ ദിലീപ് തന്റെ ഫേസ്ബുക് പേജിലൂടെയാണ് സച്ചിന്റെ ട്രെയ്‌ലർ .പുറത്ത് വിട്ടത് .

പേര് സൂചിപ്പിക്കുന്നത് പോലെ ക്രിക്കറ്റിന്റെ പശ്ചാതലത്തിലൊരുക്കുന്ന ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാനാണ്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് ഒരു അച്ഛന്‍ തന്റെ മകന് സച്ചിന്‍ എന്ന് പേരിടുന്നതും ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക.

മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ. നീല്‍ ഡി കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിക്കുന്നത്.ചിത്രം ഏപ്രിൽ 12 നു തിയേറ്ററുകളിൽ എത്തും.

sachin movie trailer

Sruthi S :