ശബരിമലയിൽ ഭക്തനെ പോലീസ് ചവിട്ടിയെന്ന പേരിൽ ഫോട്ടോഷൂട്ട് നടത്തിയ രാജേഷ് വാക്കു പാലിച്ചു – സ്ത്രീകൾ ശബരിമലയിൽ കയറിയതിനെ തുടർന്ന് പാതി മീശ എടുത്തു..

ശബരിമലയിൽ ഭക്തനെ പോലീസ് ചവിട്ടിയെന്ന പേരിൽ ഫോട്ടോഷൂട്ട് നടത്തിയ രാജേഷ് വാക്കു പാലിച്ചു – സ്ത്രീകൾ ശബരിമലയിൽ കയറിയതിനെ തുടർന്ന് പാതി മീശ എടുത്തു..

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതോടെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. നാളെ അയ്യപ്പ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ ഹർത്താലും ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനിടെ മറ്റൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന് പ്രഖ്യാപിച്ച യുവാവ് വാക്ക് പാലിച്ചെന്ന് സമൂഹ മാധ്യമങ്ങൾ . പകുതി മീശയുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശിയായ രാജേഷ് കുറുപ്പാണ് പാതി മീശയുമായുളള ചിത്രം പോസ്റ്റ് ചെയ്തത്. ‘ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലൂം ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്,’ രാജേഷ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. നേരത്തേ ശബരിമലയിലെ പൊലീസ് നടപടികളെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതും ഇതേ രാജേഷ് കുറുപ്പാണ്. ശബരിമലയില്‍ പൊലീസ് കാടത്തം എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് ഇദ്ദേഹമായിരുന്നു. ഭക്തനെ പൊലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ചിത്രത്തില്‍ മോഡലായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു.പിന്നീട് ഈ ചിത്രം ഫോട്ടോഷൂട്ട് നടത്തിയതാണെന്ന് തെളിഞ്ഞതോടെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു.

sabarimala women entry facebook post

Sruthi S :