സാഹോ ബാഹുബലിയെ വെല്ലും ! അതിനൊരു കാരണമുണ്ട് !

പ്രഭാസിന്റേതായി റിലീസിന് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സാഹോ . ബോളിവുഡ് നായിക ശ്രദ്ധ കപൂറും ചിത്രത്തിലുണ്ട്. ഏറ്റവും വലിയ ഇന്ത്യന്‍ ആക്ഷന്‍ ഫിലിം എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

250 കോടി രൂപ ചെലവില്‍ ‘സാഹോ’ ഒരുങ്ങുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 350 കോടി രൂപയാണ് ചിത്രത്തിന്റെ മുഴുവന്‍ ബജറ്റ് എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 250 കോടി രൂപയായിരുന്നു ‘ബാഹുബലി ദ കണ്‍ക്ലൂഷന്റെ’ നിര്‍മ്മാണച്ചെലവ്. വിതരണാവകാശത്തിലും ‘ബാഹുബലി’യെ ‘സാഹോ’ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 400 കോടിയ്ക്ക് ഇറോസ് ഇന്റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

. 30 കോടിയാണ് ചിത്രത്തിനായി പ്രഭാസ് പ്രതിഫലം വാങ്ങുന്നത്. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാര്‍ത്തയായിരുന്നു. ശ്രദ്ധ 9 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്.

saaho movie budget

Sruthi S :