ബിഗ് ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍.
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടില്ലെങ്കിലും ഷോയിലെ ഫെയിം ഇപ്പോഴും നിലനിർത്തുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇന്നും താരം എവിടെ എത്തിയാലും നൂറുകണക്കിന് ആളുകളാണ് സെല്‍ഫിയെടുക്കാനും മറ്റുമായി തടിച്ച് കൂടാറുള്ളത്. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ എത്തിയവർക്ക് പോലും ലഭിക്കാത്ത സ്വീകാര്യതയാണ് റോബിന് ലഭിക്കുന്നത്.
ഇപ്പോഴിതാ കാസർകോട് എത്തിയപ്പോഴും വലിയ ജനക്കൂട്ടമാണ് താരത്തെ കാണാനായി എത്തിയത്. അതേസമയം അലറിവിളിച്ചുള്ള തന്റെ ശൈലിയെ വിമർശിക്കുന്നവർക്കുള്ള മറുപടിയും താരം നല്‍കുന്നു…
ആരാധകർക്ക് മുന്‍പില്‍ അലറി വിളിക്കുന്ന റോബിന്റെ ശൈലിയെ വിമർശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവഝി ആളുകള്‍ രംഗത്ത് എത്താറുണ്ട്. ഇവനെന്താ എല്ലാവരും സംസാരിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍, എന്തോ വലിയ സംഭവമാണ് എന്ന തോന്നലാണ്, ഇതിലെ വൃത്തികേട് അവന് അറിയില്ല എന്നൊക്കെയുള്ള വിമർശനങ്ങളാണ് കൂടുതലും. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നല്‍കുകയാണ് താരം.
ഞാന്‍ ആദ്യമായിട്ടാണ് കാസർകോട് വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് താരം തുടങ്ങുന്നത്. ഉറക്കപറയണം എന്ന് ആവശ്യപ്പെടുന്നത് ആളുകളാണ്. ആ ശൈലിയെ വിമർശിക്കുന്നവർ അറിയേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഇവിടെ വന്ന് ഇത് നേരിട്ട് അനുഭവിക്കുമ്പോള്‍ മാത്രമേ ഇതിലേ കാര്യം നിങ്ങള്‍ക്ക് മനസ്സിലാവുകയുള്ളുവെന്നും റോബിന്‍ പറയുന്നു.
ഇത്രയും സമയം എനിക്ക് വേണ്ടി ചിലവഴിച്ച് ഇവിടെ വന്ന ആളുകള്‍ എന്നോട് ആ ഡയലോട് പറയാന്‍ പറയുമ്പോള്‍ അത്രയും എനർജറ്റിക്ക് ആയി മാത്രമേ എനിക്ക് പറയാന്‍ സാധിക്കുകയുള്ളു. അല്ലാതെ നിങ്ങള്‍ കുരുപൊട്ടിയിട്ട് ഒരു കാര്യവും ഇല്ലെന്നും താരം വ്യക്തമാക്കുന്നു. ഇതിന് ശേഷമാണ് തന്റെ പതിവ് ശൈലിയിലുള്ള പ്രശസ്തമായ ഡയലോട് താരം പറയുന്നത്. കുരുപ്പൊട്ടുന്നവരുടെ കുരുക്കള്‍ നന്നായി പൊട്ടട്ടെ. കുറച്ചൊക്കെ വിമർശകരും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വളരാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു റോബിന്‍ കാസർകോട് എത്തിയത്. ഉദ്ഘാടന വേദിയില്‍ വെച്ച് ജ്വല്ലറി നല്‍കുന്ന നിക്ഷേപ സാധ്യതകളെ കുറിച്ച് സ്ഥാപനം നടത്തിപ്പുകാർ പറഞ്ഞപ്പോള്‍ ഇതെല്ലാം ശരിയായില്ലെങ്കില്‍ ആളുകള്‍ എനിക്കിട്ട് ഇടി തരുമെന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള റോബിന്‍ രാധാകൃഷ്ണന്റെ പ്രതികരണം ഈ കാസർകോടിന്റെ സ്നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ബിഗ് ബോസ് എന്ന ഷോയ്ക്ക് ഇത്രയും സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നും അത് ഇത്രുയം നാള്‍ നീട്ടുനില്‍ക്കുമെന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങള്‍ ഇങ്ങോട്ട് തരുന്ന സ്നേഹത്തിന്റെ പത്തിരിട്ടി തിരികെ നല്‍കാന്‍ ഞാന്‍ എപ്പോഴും തയ്യാറാണ്. സിനികള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിന് നിങ്ങളുടെ എല്ലാവരുടേയും പിന്തുണ ആവശ്യമാണ്.
ഇത്രയും ആളുകള്‍ എന്നെ കാണാന്‍ എത്തുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ബിഗ് ബോസ് ഷോയില്‍ നിന്നും ഞാന്‍ പുറത്ത് വന്നിട്ട് ആറ് മാസം കഴിഞ്ഞു. അത്രയും കാലം കഴിഞ്ഞിട്ടും കൊച്ചു കുട്ടികളും അമ്മമാരും അടക്കും ഇത്രയും പേർ ഇവിടെ എത്തുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്. നിങ്ങളുടെയൊക്കെ സ്നേഹവും പ്രാർത്ഥനയും കൊണ്ടാണ് ഞാന്‍ ഇപ്പോഴും ഇവിടെ നില്‍ക്കുന്നത്.
നിങ്ങളുടെ സ്നേഹവും പിന്തുണയും മാത്രം മതി എനിക്ക്. ഒരുപാട് ആഗ്രഹങ്ങളുള്ള ഒരു സാധാരണക്കാരന്‍ മാത്രമാണ് ഞാന്‍. ഒത്തിരികാര്യങ്ങള്‍ നേടാനുണ്ട്. എല്ലാവരുടേയും പിന്തുണയുണ്ടാവണം. കാസർകോടുകാർ ഇത്ര എനർജറ്റിക് ആണെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. ബിഗ് ബോസ് കഴിഞ്ഞിട്ടും എന്റെ ഡയലോഗ് പറയുന്നത് എന്തിനാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ ആരാധകർ ആവശ്യപ്പെടുന്നത് അതിന് വേണ്ടിയാണെന്നും റോബിന്‍ പറയുന്നു.