ഇതൊരു മാറ്റത്തിന്റെ തുടക്കമാണ് – താനെഴുതിയ സ്ത്രീ വിരുദ്ധ ഡയലോഗുകളിൽ ഖേദം പ്രകടിപ്പിച്ച രഞ്ജി പണിക്കരെ അഭിനന്ദിച്ച് റീമ കല്ലിങ്കൽ

ഇതൊരു മാറ്റത്തിന്റെ തുടക്കമാണ് – താനെഴുതിയ സ്ത്രീ വിരുദ്ധ ഡയലോഗുകളിൽ ഖേദം പ്രകടിപ്പിച്ച രഞ്ജി പണിക്കരെ അഭിനന്ദിച്ച് റീമ കല്ലിങ്കൽ

താനെഴുതിയ സ്ത്രീ വിരുദ്ധ ഡയലോഗുകളിൽ ഖേദമുണ്ടെന്നു രഞ്ജി പണിക്കർ പറഞ്ഞിരുന്നു. നീ വേരുമ്പെന്നാണ് എന്നൊക്കെ എഴുതുമ്പോൾ തിയേറ്ററിലെ കയ്യടി മാത്രമായിരുന്നു മനസിലെന്നും രഞ്ജി പണിക്കർ പറഞ്ഞു. രഞ്ജി പണിക്കരുടെ ഈ പ്രതികരണത്തിന് മറുപടിയുമായി റീമ കല്ലിങ്കൽ രംഗത്ത് ..

” ഇതൊരു മാറ്റത്തിന്റെ തുടക്കമാണ്. ഇക്കാലമത്രയും മനസ്സിലാക്കിയ കാര്യങ്ങള്‍ വിട്ട് മറ്റ് കാഴ്ചപാടിലേക്ക് മാറുകയെന്നതിന് അസാമാന്യമായ ധീരത ആവശ്യമാണ്. ഇതിന് രഞ്ജി പണിക്കര്‍ അഭിനന്ദിക്കുന്നു. അദ്ദേഹം പറഞ്ഞതുപോലെ എല്ലാ കലാരൂപങ്ങളും നിശിതമായി പരിശോധിക്കപ്പെടുക തന്നെ ചെയ്യും.കല എന്ന് പറയുന്നത് തന്നെ നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ പ്രതിഫലനം കൂടിയാണ്. കാലത്തെ അതിജീവിക്കുന്ന കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ. വരും തലമുറകള്‍ക്ക് ബഹുമാനം തോന്നുന്ന കലാരൂപങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കട്ടെ. ” – റിമ കല്ലിങ്കൽ പറയുന്നു.

ഒരു സന്ദര്‍ഭത്തിന് വേണ്ടി എഴുതുന്നത് ഭാവിയില്‍ അതിനെ വേറെ അര്‍ത്ഥത്തില്‍ വായിക്കും. ഇനി അങ്ങനെ എഴുതില്ല. തീര്‍ച്ചയായും അതില്‍ ഖേദിക്കുന്നു. ഒരു കൂട്ടത്തിനകത്ത് ഇരുന്ന് സിനിമ കാണുന്ന ഒരു സ്ത്രീക്ക് തന്റെ ചിത്രത്തിലെ സംഭാഷണം അവരെ കുറ്റപ്പെടുത്തിയോ താഴ്ത്തിക്കെട്ടിയോ ആണെന്ന് തോന്നിയാല്‍ സമ്മതിക്കുന്നു തന്റെ ഭാഗത്ത് നിന്ന് തന്നെയുള്ള തെറ്റാണ്. പക്ഷെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു ഇനി ആരെയെങ്കിലും താഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും രഞ്ജിപ്പണിക്കര്‍ പറഞ്ഞു.

rima kallinkal appreciate renji panicker

Sruthi S :