ആത്മസഖി, തിങ്കള്‍ക്കലമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് റെയ്ജന് രാജന്. മിനിസ്ക്രീനിലെ പൃഥ്വിരാജെന്നാണ് ചിലര്‍ റെയ്ജനെ വിളിക്കുന്നത്. അടുത്തിടെയായിരുന്നു നടന്റെ വിവാഹം.
വിവാഹത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ നിരന്തരം താരം പങ്കുവെക്കാറുണ്ട്. അങ്ങനെ പങ്കുവച്ച ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആശുപത്രിയില്‍ നിന്നും നഴ്സുമാരെ കൂട്ടി അമ്മ അമ്പലത്തില്‍ പോവും; അമ്മയെ കുറിച്ച് വിനീത് ശ്രീനിവാസൻ !
ഭാര്യയുടെ കൈയ്യും പിടിച്ച് കടലിലേക്ക് പോകുകയാണ് താരം. പെട്ടന്ന് തിരമാല അടിച്ചു കയറി വന്നതും തിരിഞ്ഞോടുന്നതും വീഡിയോയില്‍ കാണാം. വീഡിയോയിലെ കാഴ്ചയെക്കാള്‍ രസകരം ബാഗ്രൗണ്ടില്‍ വരുന്ന ഡയലോഗ് ആണ്. എന്നെ കടല്‍ കാണിച്ചു തരുമോ എന്ന് ചോദിയ്ക്കുന്നതും, ദേ കടല്‍ എന്ന് പറയുമ്പോഴേക്കും തിരമാല അടിച്ച് കയറി വരുമ്പോള്‍ ഓടിക്കോ എന്ന് പറഞ്ഞ് നിലവിളിക്കുന്നതുമാണ് ബാക്ക്ഗ്രൗണ്ട്.
നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. എല്ലാ പ്രേക്ഷകരും ചിരിച്ച് ഒരുവഴിയായിക്കാണും . വീഡിയോയ്ക്ക് താഴെ പൊട്ടിച്ചിരിയ്ക്കുന്ന ഇമോജിയുമായിട്ടാണ് ആരാധകര്‍ എത്തിയത് .
എല്ലാവരും പ്രശംസിയ്ക്കുന്നത് ബാക്ക് ഗ്രൗണ്ട് ഡയലോഗിനെ തന്നെയാണ്. കടലിലേക്ക് ഇറങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കണ്ടേ, എന്റെ ദൈവമേ ഒരു ദുരന്തം ഒഴിവായി എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റുകളും കാണാം…
ആത്മസഖി എന്ന പരമ്പരയിലെ എസിപി സത്യജിത്ത് എന്ന കഥാപാത്രം അവതരിപ്പിച്ചതോടെയായിരുന്നു റെയ്ജന്റെ കരിയർ മാറിമറിഞ്ഞത്. രണ്ട് ദിവസത്തിന് മുമ്പായിരുന്നു റെയ്ജൻ്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ ശിൽപ ജയരാജ് ആണ് റെയ്ജന്റെ വധു. വളരെ ലളിതമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടത്തിയത്. റെയ്ജൻ്റെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിലും ഇടം പിടിച്ചിരുന്നു.
about reyjan rajan