ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയ ഒരു ഏണിയായിരുന്നു ; രേവതി

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രേവതി. ഭരതൻ സം‌വിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി ഇന്നും സിനിമയിൽ സജീവമാണ്
നടനും സംവിധായകനും ഛായാഗ്രഹകനുമായ സുരേഷ് ചന്ദ്ര മേനോന്‍ ആയിരുന്നു നടി രേവതിയുടെ ആദ്യ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇരുപതാം വയസ്സിലാണ് രേവതി സുരേഷിനെ വിവാഹം കഴിച്ചത്. അമ്മയുടേയും അച്ഛന്റേയും പൂര്‍ണ സമ്മതത്തോടെയാണ് സുരേഷിനെ വിവാഹം കഴിച്ചതെന്ന് രേവതി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.


സംതിങ് വിത്ത് സുഹാസിനി എന്ന ഷോയില്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ചൊക്കെ രേവതി സംസാരിക്കുകയുണ്ടായി. മൗനരാഗം എന്ന ചിത്രത്തിന്റെ സമയത്താണ് സിനിമയോട് ശരിയ്ക്കും ഒരു പ്രണയം എല്ലാം തോന്നി തുടങ്ങിയത്, സിനിമയോട് മാത്രമല്ല ജീവിതത്തിലും പ്രണയം വന്നത് ആ സമയത്ത് തന്നെയാണ് എന്ന് രേവതി പറയുന്നു.

രഘുവരന് ഒപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് യഥാര്‍ത്ഥ ജീവിതത്തില്‍ രഘുവരനെ പോലെ ഉയരമുള്ള ആളിന്റെ ഭാര്യയായപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങള്‍ രേവതി പങ്കുവച്ചത്. അഞ്ജലി എന്ന ചിത്രത്തില്‍ രഘുവരന്റെ ഭാര്യയായി അഭനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പകുതി മാത്രമേ ഞാന്‍ ഉണ്ടായിരുന്നുള്ളൂ. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനും സുരേഷും അങ്ങിനെയായിരുന്നു എന്നാണ് രേവതി പറഞ്ഞത്.

ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയ ഒരു ഏണിയായിരുന്നു എന്നതും ഇപ്പോഴും രേവതി ഓര്‍ക്കുന്നു. വിവാഹ വാര്‍ഷികത്തിന് സുഹാസിനി എല്ലാം വീട്ടില്‍ വരുമ്പോള്‍ രേവതി ബിരിയാണി ഉണ്ടാക്കുകയായിരുന്നു. അതും താഴെ ഒരു ചെറിയ സ്റ്റൂള്‍ വച്ച്, അതിന് മുകളില്‍ കയറി നിന്നിട്ടാണ് ബിരിയാണി പാത്രത്തില്‍ എത്തി നോക്കുന്നത്- തമാശയോടെ രേവതിയും സുഹാസിനിയും ഓര്‍ത്ത് ചിരിച്ചു.
1996 ല്‍ ആണ് ഛായാഗ്രഹകനും സംവിധായകനും ആയ സുരേഷ് ചന്ദ്ര മേനോനും ആയുള്ള രേവതിയുടെ വിവാഹം കഴിഞ്ഞത്. 2002 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2023 ന് ആണ് നിയമപരമായി ബന്ധം വേര്‍പെടുത്തിയത്. ലൂസിഫര്‍ അടക്കമുള്ള മലയാള സിനിമകളിലും സുരേഷ് മേനോന്‍ അഭിനയിച്ചിട്ടുണ്ട്‌

AJILI ANNAJOHN :