ആഗ്രഹിച്ചത് നോബേല്‍. പക്ഷെ, ലഭിച്ചത് ഓസ്‌കാര്‍ !! റസൂൽ പൂക്കുട്ടി പറയുന്നു…

ആഗ്രഹിച്ചത് നോബേല്‍. പക്ഷെ, ലഭിച്ചത് ഓസ്‌കാര്‍ !! റസൂൽ പൂക്കുട്ടി പറയുന്നു…

ഓസ്‌കര്‍ പുരസ്‌കാര നേട്ടത്തിലൂടെ ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ മലയാളിയാണ് റസൂല്‍ പൂക്കുട്ടി. എ.ആര്‍ റഹ്മാനൊപ്പം ഓസ്‌കര്‍ വാങ്ങി അഭിമാനത്തോടെ തലയുയർത്തി നില്‍ക്കുന്ന റസൂല്‍ പൂക്കുട്ടിയുടെ ചിത്രം മലയാളി മനസ്സുകളിൽ നിന്നും അത്ര പെട്ടെന്ന് മായാൻ സാധ്യതയില്ല.

നിലവില്‍ ഇന്ത്യയിലെ ബിഗ്ബജറ്റ് ചിത്രങ്ങളുടെ ശബ്ദമിശ്രണമൊരുക്കാന്‍ റസൂല്‍ പൂക്കൂട്ടിയെയാണ് എല്ലാവരും സമീപിക്കുന്നത്. അതിനാൽ തന്നെ അദ്ദേഹത്തിന് എപ്പോഴും നല്ല തിരക്കുമാണ്. എന്നാൽ തിരക്കിനിടയിലും തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ റസൂല്‍ പൂക്കുട്ടി എത്തിയിരുന്നു. ഓപ്പണ്‍ ഫോറത്തില്‍വെച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ഊര്‍ജ്ജതന്ത്രജ്ഞനായി ഇന്ത്യയിലേക്ക് നൊബേല്‍ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ലഭിച്ചത് ശബ്ദമിശ്രണത്തിനുളള ഓസ്‌കാര്‍ ആണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഒരു ഊര്‍ജ്ജതന്ത്രഞ്ജന്‍ ആകണമെന്നും സൂപ്പര്‍ കണ്ടക്ടിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ നേടണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ നൊബേലിനു പകരം ഓസ്‌കറാണ് ലഭിച്ചത്.

Resul Pookutty in IFFK 2018

Abhishek G S :