ഡിസംബർ 30ന് ശേഷം ഡെബിറ്റ് കാർഡുകൾ അസാധുവാകും !! ഒരുങ്ങിയിരിക്കാൻ റിസർവ്വ് ബാങ്ക്….

ഡിസംബർ 30ന് ശേഷം ഡെബിറ്റ് കാർഡുകൾ അസാധുവാകും !! ഒരുങ്ങിയിരിക്കാൻ റിസർവ്വ് ബാങ്ക്….

നിലവിലുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ പ്രവർത്തനം അടുത്ത മാസം 30ന് അവസാനിക്കുമെന്ന് റിസർവ്വ് ബാങ്ക്. കൂടുതല്‍ സുരക്ഷിതമായ ചിപ്പ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് നടപടി. ഡിസംബര്‍ 31ന് മുന്‍പായി ചിപ്പ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നിർദ്ദേശം നൽകി.

ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് സാധരണ കാര്‍ഡുകളില്‍ നിന്നും ചിപ് അടിസ്ഥാനപ്പെടുത്തിയുള്ള സുരക്ഷിതമായ കാര്‍ഡുകളിലേക്ക് മാറാന്‍ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഇന്ത്യയിലെ ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് പുറമെ അന്താരാഷ്ട്ര ബാങ്കുകളുടെ കാര്‍ഡുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്. നിലവില്‍ ഉപയോഗിക്കുന്ന കാര്‍ഡുകളിലെ ബാങ്കുകള്‍ നല്‍കിയ വാലിഡിറ്റി റിസര്‍വ് ബാങ്ക് ഉത്തരവോടെ ഇല്ലാതാകും.

Reserve Bank about old Debit Cards

Abhishek G S :