പലരുടെയും പ്രണയാർഭ്യത്ഥന ഞാൻ ശരിക്കും സ്ത്രീ ആയോ, അവരുടെ ആ​ഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീ ആണോ എന്നറിയുക എന്നൊരു പരീക്ഷണം മാത്രമായിരുന്നു’ ; രഞ്ജു രഞ്ജിമാർ പറയുന്നു !

സോഷ്യൽമീഡിയയിൽ സജീവമായ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. രഞ്ജുവിന്റെതായി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാംതന്നെ വൈറലാകാറുണ്ട്. ആനുകാലിക വിഷയങ്ങളിലും അഭിപ്രായം പങ്കുവയ്ക്കുന്ന രഞ്ജുവിനെ പിന്തുണയ്ക്കുന്നവർ ഒട്ടേറെയാ. ട്രാൻസ് കമ്മ്യൂണിറ്റിക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന രഞ്ജു നിരവധി ട്രാൻസ് വ്യക്തികൾക്ക് അഭയവും നൽകുന്നുണ്ട്. ഇപ്പോഴിതാ തന്റെ കമ്മ്യൂണിറ്റിയിൽ പെട്ടവര്‌‍ പ്രണയത്തിന്റെ ചതിക്കുഴിയിൽ വീഴരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് രഞ്ജു. തനിക്ക് വന്ന പ്രണയാഭ്യർത്ഥനകളെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചു.

പ്രണയമെന്ന് പറയുന്നത് സുഖമുള്ള അനുഭവം തന്നെ ആണ്. ലിം​ഗ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഞാൻ സ്ത്രീയിലേക്ക് ശാരീരികമായും മാനിസികമായും മാറി, ഞാൻ ആ​ഗ്രഹിച്ച ജീവിതം നയിക്കുമ്പോൾ പ്രണയമെന്ന അനുഭവം വന്നിട്ടുണ്ട്. പക്ഷെ ആ പ്രണയം എത്രത്തോളം സത്യസന്ധമാണെന്ന് ഞാൻ നിരീക്ഷിച്ചിരുന്നു. പലരുടെയും പ്രണയാർഭ്യത്ഥന ഞാൻ ശരിക്കും സ്ത്രീ ആയോ, അവരുടെ ആ​ഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ പറ്റുന്ന ഒരു സ്ത്രീ ആണോ എന്നറിയുക എന്നൊരു പരീക്ഷണം മാത്രമായിരുന്നു’

‘ഞാൻ സിനിമാ രം​ഗത്ത് നിൽക്കുന്ന ആളാണ്. പ്രണയാഭ്യർത്ഥനയിൽ കൂടി അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി വന്നവരുണ്ട്.
സാമ്പത്തിക നേട്ടമെന്ന ലക്ഷ്യത്തിലും പ്രതീക്ഷയിലും വന്ന പ്രണയാഭ്യർത്ഥനകൾ ഉണ്ട്. ഇതിനെ എല്ലാം ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇത്തരം പ്രണയങ്ങൾക്ക് വശംവദ ആയിരുന്നില്ല. പ്രണയമെന്നത് സുഖമുള്ള അനുഭവം തന്നെയാണ് സമ്മതിച്ചു. പക്ഷെ അതിനേക്കാളുപരി നമ്മൾ പൊരുതിയത് എന്തിന് വേണ്ടി ആണ്. ഈ ഭൂമിയിൽ നിങ്ങളെപ്പോലെ തന്നെ ജീവിക്കാനാണ്’

‘അതിനിടയിൽ ഒരു നിമിഷത്തേക്ക് വന്ന് ചേരുന്ന പ്രണയങ്ങൾ നമ്മുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഉണ്ടാവുമോ. ജീവിതത്തിൽ എന്തെങ്കിലും പാഠം നൽകാൻ വരുന്നവരാണോ എന്നൊന്നും നമുക്ക് തിരിച്ചറിയില്ല. ബാഹ്യമായി കാണുന്ന സൗന്ദര്യത്തിലും പ്രലോഭനത്തിലും നമ്മളങ്ങ് വീണ് പോവുകയാണ്. അങ്ങനെ വീണ് പോവുന്നവരിൽ ആത്മഹത്യാ പ്രവണത കൂടുതലായി കണ്ട് വരുന്നുണ്ട്. ശ്രദ്ധ, താഹിറ തുടങ്ങിയ കുട്ടികൾക്ക് അതാണ് സംഭവിച്ചത്. ഈ അടുത്ത് ഒരു കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു’
അടുത്തിടെ അനന്യ എന്ന ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തതിനെക്കുറിച്ചും രഞ്ജു രഞ്ജിമാർ സംസാരിച്ചു. ‘സർജറികൾ പൊതുവെ വേദനാജനകം തന്നെ ആണ്. ലിം​ഗ മാറ്റ ശസ്ത്രക്രിയ എന്നത് ജീവിതത്തിന്റെ നൂൽപ്പാലത്തിൽ നിന്ന് കൊണ്ടുള്ള സർജറി ആണ്. ആൺ ശരീരത്തിന്റെ ലിം​ഗം അറുത്ത് മാറ്റി വജൈന നിർമ്മിക്കുകയാണ്’

‘അത് വളരെ കോംപ്ലിക്കേറ്റഡ് ആണ്. അതിനെ നമ്മൾ തരണം ചെയ്യണം. നമ്മൾ പൊരുതിയത് അതിന് വേണ്ടി ആവുമ്പോൾ നമ്മൾ അതിനെയെല്ലാം മറികടന്ന് വരണം. ആ ഉറച്ച തീരുമാനത്തിൽ നിന്നാണ് എല്ലാവരും സർജറിയെ നേരിടുന്നത്. ശസ്ത്രക്രിയക്ക് ശേഷം അത് പറ്റാതാവുന്നുണ്ട് പലർക്കും’

‘എന്റെ സർജറി ചെയ്യുന്ന സമയത്താണ് അവൾക്ക് സർജറി ചെയ്യണം എന്നുള്ള ആ​ഗ്രഹം പറയുന്നത്. ഇപ്പോൾ ചെയ്യേണ്ട കുറച്ച് കൂടി വെയ്റ്റ് ചെയ്യൂ എന്ന് പറഞ്ഞപ്പോൾ അവൾക്ക് അപ്പോൾ തന്നെ ചെയ്യണമെന്നായിരുന്നു’

‘സർജറി കഴിഞ്ഞപ്പോഴും അവൾക്ക് അതുമായി പൊരുത്തപ്പെടാൻ കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. പെട്ടെന്ന് അവൾക്ക് സർജറിയെ അം​ഗീകരിക്കാൻ പറ്റാതെ മെന്റലി ഡിപ്രസ്ഡ് ആയിപ്പോയി. വേണ്ട എല്ലാ വിധ സപ്പോർട്ടുകളും ഞങ്ങൾ കൊടുത്ത് കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ അവൾ ആ​ഗ്രഹിച്ച തരത്തിലുള്ള സർജറി ആയിരുന്നില്ല അവൾക്ക് കിട്ടിയത്,’ രഞ്ജു രഞ്ജിമാർ പറഞ്ഞു.

AJILI ANNAJOHN :