” മലയാള സിനിമയിൽ അന്ന് വരെ ആർക്കും ലഭിച്ചിട്ടില്ലാത്ത പ്രതിഫലം ഓഫർ ചെയ്ത മോഹൻലാൽ ചിത്രം വേണ്ടാന്ന് വച്ചാണ് ആ ചെറിയ സിനിമ ചെയ്ത് വിജയിപ്പിച്ചത് ” – രഞ്ജിത്ത്

” മലയാള സിനിമയിൽ അന്ന് വരെ ആർക്കും ലഭിച്ചിട്ടില്ലാത്ത പ്രതിഫലം ഓഫർ ചെയ്ത മോഹൻലാൽ ചിത്രം വേണ്ടാന്ന് വച്ചാണ് ആ ചെറിയ സിനിമ ചെയ്ത് വിജയിപ്പിച്ചത് ” – രഞ്ജിത്ത്

നല്ല സിനിമക്ക് താര പരിവേഷത്തിൻെറ ആവശ്യമില്ല എന്ന് സംവിധായകൻ രഞ്ജിത്ത് .നന്ദനം എന്ന ചിത്രത്തിന്റെ വിജയത്തെ പറ്റി പറയുകയായിരുന്നു രഞ്ജിത്ത്. നന്ദനം എന്ന സിനിമ ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും രഞ്ജിത്ത് പറഞ്ഞു.

നവ്യാ നായരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ നന്ദനം 2002 ലാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്. വലിയ താരനിരയില്ലാതെ തന്നെ, രഞ്ജിത്തും നടന്‍ സിദ്ദിഖും ചേര്‍ന്ന് നിര്‍മിച്ച ആ ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റായി മാറി. ‘രാവണപ്രഭുവില്‍ നിന്ന് തുടങ്ങിയതാണ്. അന്ന് സിനിമ എന്റെ മുന്നില്‍ വെച്ച ഓഫര്‍ മോഹന്‍ലാലിനെ വച്ചൊരു സിനിമ ചെയ്യുക എന്നതാണ്. മലയാള സിനിമയില്‍ ആരും വാങ്ങിച്ചിട്ടില്ലാത്ത പ്രതിഫലമാണ് അന്ന് എന്റെ മുന്നില്‍ വച്ചത്. ഞാന്‍ അതിനെ നിഷേധിച്ചുകൊണ്ടാണ് എന്റെ സുഹൃത്തിന്റെ കൈയിലുള്ള കാശ് വെച്ചിട്ട് കെട്ടിമാറാപ്പ് കളിച്ചിട്ട് നന്ദനം എന്ന സിനിമയുണ്ടാക്കുന്നത്. അതുകൊണ്ട് എനിക്ക് മനസ്സിലായ ഒരു കാര്യം ഇനി എനിക്ക് എന്തും ചെയ്യാം എന്നാണ്’രഞ്ജിത്ത് പറഞ്ഞു.

സംവിധായകന്‍ തിരക്കഥാകൃത്ത് എന്നിങ്ങനെ ഇരട്ടറോളില്‍ എത്തിയിട്ടുണ്ടെങ്കിലും താന്‍ ആസ്വദിക്കുന്നത് സംവിധാനം തന്നെയാണെന്നും രഞ്ജിത്ത് പറഞ്ഞു.’സംവിധാനത്തില്‍ ഒരു സ്വാതന്ത്ര്യമുണ്ട്. നരസിംഹത്തിന്റെ കഥ പറയുമ്ബോള്‍ എളുപ്പത്തിലൊരാള്‍ കണ്‍വിന്‍സ്ഡ് ആയെന്നു വരും. അതു പോലെയല്ല നന്ദനത്തിന്റെ കഥ. അല്ലെങ്കില്‍ പാലേരി മാണിക്യം. അത്തരം സിനിമകള്‍ മറ്റൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിക്കുകയും അയാള്‍ അതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുമ്ബോള്‍ സ്വാഭാവികമായി നമുക്ക് എവിടെയോ ഒരു ആത്മവിശ്വാസക്കുറവ് തോന്നും. നമ്മളതിനെ തള്ളക്കളയും. ഇത് നമ്മുടെ റിസ്‌ക്കാണ്. അതിനെ ആസ്വദിക്കുക. ഡ്രാമയിലും ആ എലിമന്റുണ്ട്. അതൊക്കെ പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകും എന്നൊരു വിശ്വാസത്തില്‍ ചെയ്യുന്നതാണ്.” – രഞ്ജിത്ത് പറയുന്നു .

renjith about nandanam

Sruthi S :