മലയാള സിനിമയിൽ ഇപ്പോൾ പുതുമുഖനടിമാർ കൈയടക്കി.. പരാതിയുമായി രമ്യാ നമ്പീശന്‍

മലയാള സിനിമയിൽ  പഴയ നടിമാരെ തഴയുന്നതായി നടി  രമ്യാ നമ്പീശന്‍. മലയാളത്തിൽ പ്രിയങ്കരിയായി നിൽക്കുന്ന നടിയാണ് രമ്യാ നമ്പീശന്‍. അഭിനയ രംഗത്ത് മാത്രമല്ല , ഗാനരംഗത്തും, കഴിവ് തെളിയിച്ച നടിയാണ്  രമ്യാ നമ്പീശന്‍. പുതുമുഖ നടിമാരെ മാത്രമാണ് ഇപ്പോൾ സിനിമയിൽ കൂടുതൽ പരിഗണിക്കുന്നതെന്നാണ് നടി പറയുന്നത്.
മലയാളത്തില്‍ ചിത്രീകരണത്തിലിരിക്കുന്നതും റിലീസിനു തയാറായതുമായ 90 ശതമാനം ചിത്രങ്ങളിലും പുതുമുഖ നടിമാരാണ് നായികമരായി ഉള്ളത്. കഴിവു തെളിയിച്ച നടിമാര്‍ക്കു പോലും അവസരം ലഭിക്കുന്നില്ല എന്നു ഗായിക കൂടിയായ രമ്യാ നമ്പീശന്‍ പറയുന്നു. 2000 ല്‍ മലയാള സിനിമയില്‍ ബാലതാരമായി അഭിനയം ആരംഭിച്ച നായികയാണു രമ്യാ നമ്പീശന്‍.
എന്നാല്‍ 2015 ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാള ചിത്രത്തതിനു ശേഷം താരം ഇതുവരെ ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടില്ല. അതില്‍ താന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല എന്നു രമ്യാ നമ്പീശന്‍ പറയുന്നു. അതിനുശേഷം മലയാള സിനിമയിൽനിന്നു നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല.
തമിഴ് സിനിമാ ഫീൽഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിർത്തില്ല. ഞാൻ തമിഴ് സിനിമയിൽ സജീവമായതിനാൽ അഭിനയിക്കാതെ മാറിനിൽക്കേണ്ടി വന്നില്ല. എത്രയോ നായികമാർ അവസരങ്ങളില്ലാതെ മാറിനിൽക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളിൽ അവസരങ്ങളുള്ള ഞങ്ങൾക്ക് മലയാളത്തിൽനിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രമ്യ പറയുന്നു.
റിലീസിനൊരുങ്ങുന്ന രണ്ടു ഡസനോളം ചിത്രങ്ങളിലും നായികമാരായി പുതുമുഖങ്ങളാണ് എത്തുന്നത്. കൂടാതെ ചിത്രീകരണം പുരോഗമിക്കുന്ന 90 ശതമാനം ചിത്രങ്ങളിലേയും നായികമാര്‍ പുതുമുഖങ്ങളാണ്.

Noora T Noora T :