എന്റെ കിളിക്ക് പിറന്നാൾ’; ഭാര്യയ്ക്ക് ആശംസയുമായി പിഷാരടി!

മലയാളത്തിന്റെ പ്രിയ കലാകാരനാണ് രമേഷ് പിഷാരടി. കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രങ്ങൾക്ക് താരം നൽകുന്ന ക്യാപ്ഷൻ ആണ് ഏറ്റവും ശ്രദ്ധ നേടുന്നത് .

ഇപ്പോഴിതാ ഭാര്യ സൗമ്യയ്ക്ക് പിറന്നാൾ ആശംസകളുമായിഎത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ‘കിളിക്ക് പിറന്നാൾ’ എന്ന അടിക്കുറിപ്പോടെ സൗമ്യയുടെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ആശംസകൾ നേർന്നത്. പിഷാരടി സൗമ്യയെ വിളിക്കുന്ന പേരാണ് കിളി.2011ലായിരുന്നു സൗമ്യയും രമേശ് പിഷാരടിയും തമ്മിലുള്ള വിവാഹം.

മൂന്ന് മക്കളാണ്. സ്റ്റേജ് കലാകാരനായി എത്തി പിന്നീട് സിനിമയിൽ സജീവമായ താരമാണ് രമേശ് പിഷാരടി. 2018–ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.

AJILI ANNAJOHN :