ഒടിയൻ മാണിക്യൻ മാന്ത്രികൻ മാത്രമല്ല , പ്രഭയും പ്രണയവും മനസിലുള്ള കാമുകൻ !!

ഒടിയൻ മാണിക്യൻ മാന്ത്രികൻ മാത്രമല്ല , പ്രഭയും പ്രണയവും മനസിലുള്ള കാമുകൻ !!

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഒടിയനെത്താൻ. ഇനി ദിവസങ്ങൾ മാത്രമാണ് ചിത്രം റിലീസ് ചെയ്യാൻ ബാക്കിയുള്ളത്. ഒടിയന്‍ മാണിക്യന്‍റെ വരവ് ആഘോഷമാക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും ആരാധകരും.

ചിത്രം മൂന്ന് ഭാഷകളില്‍ ഒരേ ദിവസമാണ് റിലീസ് ചെയ്യാനൊരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒടിയന്‍ ഒരേ ദിവസം തന്നെ റിലീസിനെത്തുമെന്നാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒടിയൻ മാണിക്യനായുള്ള മോഹൻലാലിൻറെ പകർന്നാട്ടം കാണാൻ ആരാധകർ ആകാംക്ഷയിലാണ്.

സിനിമയുടെ കൂടുതൽ പോസ്റ്ററുകളും ചിത്രങ്ങളും പുറത്തു വന്നു. പ്രഭയായി വേഷമിടുന്നത് മഞ്ജു വാര്യർ ആണ്. പ്രകാശ് രാജ് , നന്ദു, സന അൽത്താഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒടിയൻ എന്ന മാന്ത്രികന്റെ ഒടിവിദ്യകൾ മാത്രമല്ല ചിത്രത്തിലുള്ളത്. പ്രഭ തമ്പുരാറ്റിയോട് അഗാധമായ പ്രണയവുമുള്ള കാമുകനാണ്.

പാട്ടിലും പുറത്തു വന്ന ഡയലോഗുകളിലുമെല്ലാം ആ പ്രണയം വ്യക്തമാണ്. മഞ്ജുവും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു ചിത്രത്തിനായുള്ള കാത്തിരിപ്പ് ഓടിയനോടെ അവസാനിക്കുന്നില്ല. ലൂസിഫറും രണ്ടാമൂഴവും കുഞ്ഞാലി മറയ്ക്കാരുമെല്ലാം പിന്നാലെയുണ്ട്.

relationship of prabha and odiyan manikyan in odiyan movie

Sruthi S :