മമ്മൂട്ടി എന്തുകൊണ്ട് എൺപതുകളിലെ താരക്കൂട്ടായ്മയിൽ ഇല്ല? ആരാധകരുടെ സംശയത്തിനുള്ള മറുപടി ഇതാണ് !!

മമ്മൂട്ടി എന്തുകൊണ്ട് എൺപതുകളിലെ താരക്കൂട്ടായ്മയിൽ ഇല്ല? ആരാധകരുടെ സംശയത്തിനുള്ള മറുപടി ഇതാണ് !!

കഴിഞ്ഞ എട്ടു വർഷവും ഇന്ത്യൻ സിനിമയിലെ എൺപതുകളിലെ താരങ്ങൾ ഒത്തുചേർന്നു പഴയ ഓർമ്മകൾ പങ്കു വെയ്ക്കാറുണ്ടായിരുന്നു.. പതിവ് തെറ്റിക്കാതെ ഇത്തവണയും എല്ലാവരും ഒത്തുകൂടി. എന്നാൽ മമ്മൂട്ടി ആരാധകർ നിരാശയിൽ ആയിരുന്നു. ഈ കൂട്ടായ്മയിൽ മമ്മൂട്ടി എന്തുകൊണ്ടില്ല എന്നാണ് എല്ലാവര്ക്കും അറിയേണ്ടത്.

മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ജയറാം എന്നിവര്‍ സജീവമായി പങ്കെടുക്കാറുണ്ട് ഈ കൂട്ടായ്മയില്‍. കൂടിച്ചേരലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്തിന്റെ താഴെ അവര്‍ പ്രിയപ്പെട്ട താരത്തെ കാണാന്‍ സാധിക്കാത്തത്തിന്റെ സങ്കടവും പങ്കു വയ്ക്കുന്നുണ്ട്‌.മമ്മൂട്ടി ഈ കൂട്ടായ്മയിൽ ഇല്ലാത്തതിന്റെ കാരണമിതാണ്.

ഇപ്പോൾ ഈ കൂട്ടായ്മയുടെ ഭാഗമായിരിക്കുന്നവരെല്ലാം എൺപതുകളിലെ അരങ്ങേറ്റം കുറിച്ച കലാകാരന്മാരും കലാകാരികളുമാണ്. മോഹൻലാൽ 1980ലാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ അരങ്ങേറിയത്. ബാക്കിയെല്ലാവരും എൺപതുകളിലെ താരങ്ങളാണ്. ജയറാം അപരനിലൂടെ അരങ്ങേറിയത് എണ്പതുകളിലാണ് .ലിസിയും ജാക്കി ഷെറോഫുമെല്ലാം എൺപതുകളിലെ അരങ്ങേറ്റക്കാരാണ് .

എന്നാൽ മമ്മൂട്ടിയാകട്ടെ , 1971ലാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അപ്പോൾ എഴുപതിന്റെ താരമാണ്. അതുകൊണ്ടാണ് എൺപതുകളിൽ അരങ്ങേറിയവരുടെ കൂട്ടായ്മയിൽ മമ്മൂട്ടി ഭാഗമാകാത്തത്.

സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

S

reason behind mammoottys absence in 80’s union

Sruthi S :