വിവാദങ്ങൾ ഉണ്ടാക്കുന്നവർ അറിഞ്ഞിരിക്കുക , എന്തുകൊണ്ട് മഞ്ജു വാര്യർ മലയാളി കുടുംബിനികളുടെ പ്രിയ താരമായി ഇന്നും നിലനിൽക്കുന്നു!!

വിവാദങ്ങൾ ഉണ്ടാക്കുന്നവർ അറിഞ്ഞിരിക്കുക , എന്തുകൊണ്ട് മഞ്ജു വാര്യർ മലയാളി കുടുംബിനികളുടെ പ്രിയ താരമായി ഇന്നും നിലനിൽക്കുന്നു!!

തൊണ്ണൂറുകളിൽ ആദ്യ ചിത്രമായ സല്ലാപത്തിലൂടെ തന്നെ മഞ്ജു വാര്യർ എന്ന പേരും ആ കലാവൈഭവവും മലയാളികൾ ഏറ്റെടുത്തിരുന്നു. സല്ലാപം മുതൽ വിവാഹത്തിന് മുൻപ് അവസാനമായി അഭിനയിച്ച പത്രം വരെയും മഞ്ജു വാര്യർ,ഇനിയുള്ള കാലം തന്റെ കുറവ് മലയാളസിനിമയിൽ അറിയിക്കും വിധം മനോഹരമായ പ്രകടനങ്ങളാണ് കാഴ്ച വച്ചത്. ദിലീപുമായുള്ള പ്രണയവും വിവാദങ്ങൾ നിറഞ്ഞ വിവാഹവും കഴിഞ്ഞതോടെ ആ കലാപ്രതിഭ തിരശീലക്കു പിന്നിൽ മറഞ്ഞു . എന്നിട്ടും മലയാളികളുടെ കാത്തിരിപ്പ് നീണ്ടു. തങ്ങളുടെ പ്രിയ നായികയെ പല മുഖങ്ങളും അവർ തേടി . പല വേദികളിലും മഞ്ജുവിന്റെ തിരിച്ചു വരവ് അനിവാര്യമായി ചർച്ച ചെയ്യപ്പെട്ടു . പക്ഷെ വിവാദങ്ങളോടെയാണ് അവർ തിരികെയെത്തിയത്. ഇപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ ചർച്ചകളിലും വിഷയം മഞ്ജു വാര്യരാണ് .

ഒടിയൻ എന്ന ചിത്രവും അതെ തുടർന്നുള്ള വിവാദങ്ങളുമാണ് മഞ്ജുവിനെ പ്രതിസന്ധിയിലാക്കുന്നത്. നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം വിവാഹമോചിതയായാണ് മഞ്ജു സിനിമയിൽ മടങ്ങിയെത്തിയത്. അന്ന് അതിനു അവസരം ഒരുക്കിയത് ശ്രീകുമാർ മേനോൻ ആയിരുന്നു. പരസ്യ സംവിധായകനായ ശ്രീകുമാർ മേനോൻ കല്യാൺ ജൂവല്ലേഴ്സിന്റെ പരസ്യത്തിലൂടെയാണ് മഞ്ജുവിനെ വീണ്ടും സ്‌ക്രീനിൽ എത്തിച്ചത് . എന്നാൽ തലയിലേറ്റിയ ശ്രീകുമാർ മേനോൻ തന്നെ മഞ്ജു വാര്യരെ താഴെയിട്ടു. ഒടിയൻ എന്ന ചിത്രം റിലീസിന് മുൻപ് ലഭിച്ച യാതൊരു ഓളവും റിലീസിന് ശേഷം സൃഷ്ടിച്ചില്ല. ഇതിൽ ഏറ്റവും ക്രൂശിക്കപ്പെട്ട ശ്രീകുമാർ മേനോൻ പക്ഷെ ആ പിഴവ് മഞ്ജുവിന്റെ തലയിലാണ് ഏല്പിച്ചത് .

മഞ്ജുവിനെ സിനിമയിലേക്ക് തിരികെയെത്തിക്കാൻ വഴിയൊരുക്കിയതിന്റെ പേരിൽ ദിലീപ് അനുകൂലികൾ ആക്രമിക്കുന്നുവെന്നും അതാണ് ഒടിയനെ ബാധിച്ചതെന്നും പറഞ്ഞ ശ്രീകുമാർ മേനോൻ ഒടിയന്റെ നേരെയുള്ള അക്രമണങ്ങൾക്കെല്ലാം വിരൽ ചൂണ്ടുന്നത് മഞ്ജുവിനെയാണ്. പക്ഷെ അതെന്തിനാണ് ? ആറാം തമ്പുരാനിലും കണ്ണെഴുതി പൊട്ടും തൊട്ട് , കന്മദം തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശക്തയായ സ്ത്രീകളെ അവതരിപ്പിച്ച മഞ്ജുവിന് ഒടിയനിൽ ഇതുവരെ ലഭിക്കാത്ത ശ്കതമായ വേഷം എന്നൊക്കെയാണ് ശ്രീകുമാർ മേനോൻ പറഞ്ഞത്. പക്ഷെ ,എന്താണ് ആ ശക്തമായ വേഷം ? മാണിക്യ ,കുറച്ചു കഞ്ഞി എടുക്കട്ടേ എന്ന് മാത്രം ചോദിപ്പിച്ചതാണോ ?

വിവാദങ്ങൾ ഉന്നയിക്കുന്നവർക്ക് അറിയാത്ത ചിലതുണ്ട്. മഞ്ജു വാര്യർ എന്ന നടിയെ ,അതിലുപരി ഒരു സ്ത്രീയെ കുടുംബിനികൾ ഏറ്റെടുത്തതിന്റെ പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. തന്റെ ജീവിത പ്രശ്നങ്ങളെ മലയാള സിനിമയിൽ മഞ്ജു ഒരു ചർച്ചാ വിഷയം ആക്കിയില്ല. ദിലീപുമായുള്ള വിവാഹ മോചനത്തിൽ തന്റെ അടുത്ത സുഹൃത്തിനെ പലരും വലിച്ചിഴച്ചപ്പോൾ അതെന്റെ മാത്രം തീരുമാനമാണ് സുഹൃത്തിനെ അക്രമിക്കരുത് എന്ന് മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു. വ്യക്തിബന്ധങ്ങൾക്ക് എന്നും കൊടുത്തിരുന്ന മഞ്ജു വാര്യർ , സിനിമയ്ക്ക് പുറത്തു നിന്നപ്പോളും സംയുക്ത വർമ്മ , ഭാവന, ശ്വേതാ മേനോൻ, തുടങ്ങിയവരുമൊക്കെയായി നല്ല സുഹൃത്ത് ബന്ധം കാത്തു സൂക്ഷിച്ചിരുന്നു .

ദിലീപിനെതീരെ ഒരിക്കലും മഞ്ജു വാര്യർ ഒരു പരാമർശവും നടത്തിയതുമില്ല. തന്റെ സുഹൃത്തിനു ഒരു പ്രശ്നമുണ്ടായപ്പോൾ അതിൽ തന്റെ മുൻഭർത്താവ് പ്രതി ചേർക്കപെട്ടപ്പോൾ അയാൾക്കെതിരെ ഒന്നും പറഞ്ഞില്ല. സുഹൃത്തിനൊപ്പം നിലകൊണ്ടു. ഒരു വിവാദത്തിനു തിരി കൊളുത്തി വിടാതെ മഞ്ജു കൂട്ടുകാരിക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ കുറ്റാരോപിതനെതിരെ ഒന്നും മോശമായി പരാമർശിച്ചില്ല. സ്ത്രീ സംഘടനയുടെ രൂപീകരണത്തിനും മഞ്ജു മുന്നിട്ടു നിന്നു . എന്നാൽ ആശയപരമായി പല പ്രശ്നങ്ങളും മഞ്ജു എന്ന വ്യക്തിയെ സംഘടനയിലൂടെ ബാധിയ്ക്കാൻ തുടങ്ങിയപ്പോൾ അവർ നിശബ്ദം പിൻവാങ്ങി.

ശബരിമല വിഷയത്തിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത് . എന്നാൽ ഇതേ തുടർന്ന് സംസ്ഥാനത്ത് വലിയ മത ജാതീയ ഭിന്നത ഉയർന്നു വരികയാണുണ്ടായത്. ഇങ്ങനെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുക എന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആശയമായിരുന്നു വനിതാ മതിലെന്നത്.ആദ്യം അതിനു പിന്തുണ പ്രഖ്യാപിച്ച മഞ്ജു പിന്നീടത് പിൻവലിച്ചു. അതിനെ തുടർന്നും അവർ ഒട്ടേറെ വിമർശങ്ങൾ നേരിട്ടു . പക്ഷെ സർക്കാർ പരിപാടികളിൽ പങ്കാളി ആയിട്ടുണ്ടെങ്കിലും ഇത്തരമൊരു വിഷയത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നില്ലന്നാണ് മഞ്ജു അറിയിച്ചത്. അതിനർത്ഥം കേരളത്തിലെ ഭക്തരായ സ്ത്രീകൾക്കൊപ്പം മഞ്ജു തന്റെ നിലപാട് അറിയിച്ചിരിക്കുന്നത് എന്നാണ്.

എല്ലാത്തിലും തന്റേതായ നിലപാടിലൂടെ ജനപക്ഷത്തു നിൽക്കുന്ന മഞ്ജുവിനോടുള്ള സ്നേഹം ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ പോകുന്നതല്ല. കാരണം തന്റെ പതിനേഴാം വയസിലാണ് മഞ്ജു മലയാളഐകളുടെ മനസ് കീഴടക്കിയത്. ആ സ്നേഹം ഇന്നും അവരോട് ഓരോ കുടുംബിനികളും കാത്തു സൂക്ഷിക്കുന്നുമുണ്ട്. അത്ര വേഗം ഒരു വിവാദങ്ങൾക്കും മഞ്ജു വാര്യർ എന്ന വ്യക്തിത്വത്തെ തകർക്കാൻ ആകില്ല.

reason behind fans support of manju warrier

Sruthi S :