മലയാളികളുടെ പ്രിയ താരം രശ്മി സോമന്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു!

വിവാഹത്തിന് ശേഷം മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ നിന്നും താരങ്ങൾ ഇടവേളയെടുക്കാറുണ്ട്.മലയാളി പ്രേക്ഷകരുടെ പ്രിയ താരം രശ്മി സോമന്‍ വിവാഹത്തിന് ശേഷം അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയാണ് . മിനിസ്ക്രീനിലൂടെയാണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്.

പഠനകാലത്ത് ടെലിവിഷൻ പരമ്പരകളിലൂടെയാണ് രശ്മി സോമൻ അഭിനയരംഗത്തേക്കു കടന്നുവരുന്നത്.
അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ് എന്നിങ്ങനെ വിവധ സീരിയലുകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും തൻറേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞ താരമാണ് രശ്മി സോമന്‍. ആദ്യത്തെ കൺമണി, ഇഷ്ടമാണ് നൂറുവട്ടം വർണ്ണപ്പകിട്ട്, അരയന്നങ്ങളുടെ വീട് എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വിവാഹശേഷം അഭിനയരംഗത്തു നിന്നു വിട്ടുനിന്ന രശ്മി ഏറെ നാളുകൾക്കു ശേഷം സൂര്യ ടി.വി.യിൽ സംപ്രേഷണം ആരംഭിച്ച സൂപ്പർ ഡിഷ് എന്ന കുക്കറി ഷോ അവതരിപ്പിച്ചു. മഴവിൽ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന്, ഇവിടെ ഇങ്ങനാണ് ഭായി എന്നീ ഹാസ്യപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.

അനുരാഗം എന്ന പരമ്ബരയിലൂടെയാണ് തിരിച്ചുവരവ് നടത്തുമെന്നാണ് സൂചന ദേവി ചന്ദന, നിമിഷിക, വിജയകുമാരി , റൊണ്സണ്‍ വിന്‍സെന്റ്‌ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പരമ്ബര ഡിസംബര്‍ 23 മുതല്‍ ആരംഭിക്കും.

rashmi soman

Noora T Noora T :