രണ്ടു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ആദ്യ മലയാള ചിത്രം! ലാലേട്ടൻ പറഞ്ഞത് സത്യമായി!

കെ. മധുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ, അംബിക, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1987-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്.ചിത്രത്തിലെ മോഹൻലാലിൻറെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സാഗർ ഏലിയാസ് ജാക്കി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.എന്നാൽ ഇപ്പോഴിതാ സാഗർ ഏലിയാസ് ജാക്കി എന്ന സ്റ്റൈലിഷായ ആ പേര് എങ്ങനെയാണു ആ കഥാപാത്രത്തിന് വന്നതെന്ന് വെളിപ്പെടുത്തുകയാണ് രചയിതാവായ എസ് എൻ സ്വാമി. അതുവരെ കുടുംബ ചിത്രങ്ങൾ മാത്രമെഴുതിയിരുന്ന താൻ ആദ്യമായി രചിച്ച ആക്ഷൻ ക്രൈം ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട് എന്ന് എസ് എൻ സ്വാമി പറയുന്നു.

കുപ്രസിദ്ധ അധോലോക നായകന്‍ ഹാജി മസ്താന്റെ കാലുതൊട്ടുതൊഴുന്ന സൂപ്പര്‍താരം ദീലീപ് കുമാറിന്റെ ഒരു ചിത്രം കണ്ടതിൽ നിന്നാണ് ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ കഥയുടെ ആരംഭമെന്നും എസ് എൻ സ്വാമി ഓർത്തെടുക്കുന്നു. വിദ്യാ സാഗർ എന്നാണ് ആ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. താൻ ആദ്യം സാഗര്‍ അഥവാ ജാക്കിയെന്നാണ് കഥാപാത്രത്തെ വിളിച്ചത് എന്നും, എന്നാൽ ആ പേര് പരിഷ്കരിച്ചു അതിനെ സാഗർ ഏലിയാസ് ജാക്കി ആക്കിയത് മോഹൻലാൽ ആണെന്നുമാണ് എസ് എൻ സ്വാമി പറയുന്നത്. ആ പേര് ഹിറ്റാകുമെന്ന് അന്നേ മോഹൻലാൽ പറഞ്ഞിരുന്നു എന്നതും ഈ രചയിതാവ് ഓർത്തെടുക്കുന്നു. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ഭാഗം അതിന്റെ ക്ലൈമാക്സ് തന്നെയാണെന്നും ഒറ്റ ദിവസം കൊണ്ടാണ് ആ വലിയ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. തിയറ്ററുകളില്‍ 200 ദിവസങ്ങളോളം പ്രദര്‍ശനം നടത്തിയ ഇരുപതാം നൂറ്റാണ്ടു ആണ് ആദ്യമായി മലയാളത്തിൽ രണ്ടു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം.

about mohanlal movie

Vyshnavi Raj Raj :