ആര്യയുടെ വിവാഹത്തിന് പിന്നാലെ റാണയും തൃഷയും ഒന്നിക്കുന്നു ?

സിനിമയിലെ താരങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നതും പിരിയുന്നതുമെല്ലാം പതിവ് സംഭവങ്ങളാണ്. ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു റാണ ദഗ്ഗുബട്ടിയും തൃഷയും. ബ്രേക്കപ്പിന് പിന്നാലെ തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകള്‍. ആര്യയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ ഇരുവരും കമന്റുകളുമായി സജീവമായതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും സജീവമായത്.

സയേഷയെ വിവാഹം കഴിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച ആര്യയ്ക്ക് ‘മച്ചാ, അഭിനന്ദനങ്ങള്‍, ഒറ്റയ്ക്കുള്ള അവസാനത്തെ വാലന്റൈന്‍ ദിനാശംസകള്‍’ എന്നായിരുന്നു റാണ ആശംസിച്ചത്. ഇതിന് തൊട്ട് പിന്നാലെ തൃഷയും ട്വീറ്റുമായെത്തി.

‘അവസാനം അത് സംഭവിച്ചു, രണ്ടാള്‍ക്കും ആശംസകള്‍’ എന്ന് തൃഷ കുറിച്ചതിന് പിന്നാലെ റാണയെ മെന്‍ഷന്‍ ചെയ്ത് ‘താങ്ക്യു, നിങ്ങളുടേതിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആര്യയുടെ മറുപടി.


ദീര്‍ഘകാല സൗഹൃദത്തിന് ശേഷം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിയുകയായിരുന്നു. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണില്‍’ റാണ ഈ പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞ കാര്യവും റാണ പരുപാടിയിൽ വെളിപ്പെടുത്തിയിരുന്നു.

rana-trisha relationship

HariPriya PB :