അമ്മയിൽ വീണ്ടും അംഗത്വം സ്വീകരിക്കുമോ; മറുപടിയുമായി രമ്യാ നമ്പീശന്‍

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് കേരളം ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്. അമ്മ സംഘടനയിലും ഈ വിഷയം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. നടിയ്ക്ക് അനുകൂലമായി അമ്മ സംഘടന തീരുമാനം കൈകൊള്ളാത്തതിനാൽ അമ്മയില്‍ നിന്നും നടിമാര്‍ കൂട്ടമായി രാജിവെച്ചിരുന്നു. നടി, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരായിരുന്നു 2018 ൽ നിന്ന് പുറത്തേക്ക് പോയത്

വീണ്ടും അമ്മയിലേക്ക് തിരിച്ചെത്തുമോയെന്നുള്ള ചോദ്യത്തിന് മറുപടിയുമായി രമ്യാ നമ്പീശന്‍

‘അമ്മ’ സംഘടന തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് രമ്യ നമ്പീശന്‍. റെഡ് എഫ്എമ്മിന്റെ റെഡ്കാര്‍പ്പറ്റിലാണ് തന്റെ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് രമ്യ പരസ്യമാക്കിയത്. ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് തിരിച്ചില്ലെന്ന നിലപാടിലാണ് രമ്യ.

”അമ്മ’യില്‍നിന്നു രാജി വയ്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി. ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോടു തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണു സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു. നീതി പുലരട്ടെ.’ എന്നാണ് രാജി അറിയിച്ച് രമ്യ പറഞ്ഞത്.

Remya Nambeesan

Noora T Noora T :