മാമാങ്കം കേരളം ഭരിക്കാനെത്തുന്നത് മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ മൗനാനുവാദത്തോടു കൂടി; മാമാങ്കത്തിന് ആശംസകളുമായി രമേശ് പിഷാരടി!

കാത്തിരിപ്പിന് വിരാമംമമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം നാളെ തീയേറ്ററുകളിൽ എത്തുകയാണ്. സിനിമ രംഗത്ത് നിന്ന് ആശംസകളുമായി നിരവധി പേരാണ് ഇതിനോടകം എത്തിയത്. ഫേസ് ബുക്ക് കുറിപ്പിലൂടെ മാമാങ്കം സിനിമയ്ക്ക് വേറിട്ട ആശസകളുമായി രമേശ് പിഷാരടി.

55 കോടിയിലേറെ രൂപ ചെലവിട്ട് പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിലാണ് ‘മാമാങ്കം’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ മനോജ് പിള്ളയാണ്. റഫീഖ് അഹമ്മദും അജയ് ഗോപാലും എഴുതിയ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് എം. ജയചന്ദ്രനാണ്.മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

കഥാപാത്രങ്ങളായി മാറുന്നതിൽ ഒരു ചാവേർ പോരാളിയുടെ ചങ്കുറ്റവും ആത്മവിശ്വാസവും ആവേശവും ഉള്ള മമ്മൂക്ക ..
“ഗാനഗന്ധർവന്റെ” രണ്ടാം ഘട്ട ചർച്ചകൾക്കു ഹൈദരാബാദ് പോയപ്പോൾ ‘അമുദവന്റെ’ മിനുക്കു പണികൾ കഴിഞ്ഞെത്തിയ’YSR’നെ കണ്ടു;പിന്നീട്
കാസർഗോഡ് ലൊക്കേഷനിൽ ‘ഉണ്ട ‘യിലെ മണി സാർ ആണ് തിരക്കഥ കേട്ടത് ..ഡേറ്റ് തന്നപ്പോൾ ഞാൻ ചോദിച്ചു “ഉറപ്പല്ലേ “?അതിന്റെ മറുപടി രാജകീയമായിരുന്നു …
“രാജ സൊ ൽരതു മട്ടും താൻ സെയ്‍വ “
പിന്നെ കുറച്ചു നാൾ ‘കലാസദൻ ഉല്ലാസായി’
സിനിമ ഇറങ്ങി ആ വിജയം തൂക്കി നോക്കിയത് പലിശക്കാരനായ
“ഷെയ്‌ലോക്ക് “ആയിരുന്നു
ഇതിനിടയിൽ 2 വർഷം കൊണ്ട് മാമാങ്കംനാളെ മാമാങ്കം കേരളം ഭരിക്കാനെത്തുന്നത്
മുഖ്യമന്ത്രി “കടയ്ക്കൽ ചന്ദ്രന്റെ “
മൗനാനുവാദത്തോടു കൂടിയാണ്.

Ramesh pisharoody about mamangam

Noora T Noora T :