തനുശ്രീക്കെതിരെ രാഖി സാവന്ത് 25 പൈസക്ക് മാനനഷ്ടക്കേസ് നൽകി ; ഇത്രക്ക് ദാരിദ്ര്യമാണോ രാഖിക്ക് എന്ന് ട്രോളന്മാർ !!!

തനുശ്രീക്കെതിരെ രാഖി സാവന്ത് 25 പൈസക്ക് മാനനഷ്ടക്കേസ് നൽകി ; ഇത്രക്ക് ദാരിദ്ര്യമാണോ രാഖിക്ക് എന്ന് ട്രോളന്മാർ !!!

മി ടൂ ആരോപണവുമായി രംഗത്തെത്തിയ തനുശ്രീ ദത്തക്കെതിരെ ഒട്ടേറെ ആരോപണങ്ങളുമായി രാഖി സാവന്ത് പത്ര സമ്മേളനങ്ങൾ നടത്തിയിരുന്നു. മി ട്ടോ എന്ന പ്രസ്ഥാനത്തിന് തന്നെ അപമാനമുളവാക്കുന്ന തരത്തിലാണ് തനുശ്രീ – രാഖി ഏറ്റുമുട്ടലുകൾ . തനുശ്രീ ലെസ്ബിയൻ ആണെന്നും തന്നെ ലൈംഗീകമായി ഉപയോഗിച്ചുവെന്നും രാഖി ആരോപിച്ചിരുന്നു.

രാഖിയുടെ ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകുന്ന രാഖി സാവന്ത് ഇപ്പോൾ തനുശ്രീക്കെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുകയാണ്. നാനാ പടേക്കർക്കെതിരേയുള്ള മീ ടൂ കാമ്പയിനില്‍ തനുശ്രീ തന്നെ വലിച്ചിഴച്ചുവെന്നാണ് രാഖിയുടെ ആരോപണം.ഏറ്റവും രസകരം രാഖി പറഞ്ഞ തുകയാണ്. 25 പൈസയ്ക്കാണ് മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്.

തനുശ്രീയുടെ ആരോപണം തന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചുവെന്നും രാഖി പറയുന്നു. അന്ന് സിനിമാ സെറ്റില്‍ നിന്ന് തനുശ്രീ ഇറങ്ങിപ്പോയിരുന്നു. പിന്നീട് തനുശ്രീക്ക് പകരം രാഖിയാണ് അഭിനയിച്ചത്. ചിത്രത്തില്‍ നിന്ന് താന്‍ പിന്‍മാറിയ അവസരത്തില്‍ രാഖി തന്നെ അധിക്ഷേപിച്ചുവെന്നും തനുശ്രീ പറഞ്ഞു. നാനാ പടേക്കറെ പിന്തുണച്ച് രംഗത്തെത്തിയ രാഖി തനുശ്രീക്കെതിരേ തുടര്‍ച്ചയായി സംസാരിച്ചു കൊണ്ടിരുന്നു.

പിന്നീടങ്ങോട്ട് അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു. തനുശ്രീ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് രാഖി വാര്‍ത്താസമ്മേളനം വിളിച്ചുചേർത്തു. മനസ്സുകൊണ്ട് തനുശ്രീ പുരുഷനാണെന്നും തന്നെ ബലാത്സംഗം ചെയ്തുവെന്നും രാഖി പറഞ്ഞു. തന്നെ നുണച്ചി എന്ന് വിളിച്ചുവെന്നാരോപിച്ച് രാഖിക്കെതിരേ തനുശ്രീ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു.

rakhi sawant against thanusree dutta

Sruthi S :