ഉദ്‌ഘാടനത്തിനു നാട മുറിക്കാൻ രജീഷ വിജയൻ വാങ്ങുന്ന തുക !

ഒരു വര്ഷം നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് രജീഷ വിജയൻ. താരം ഫീൽഡ് ഔട്ട് ആയി എന്ന് പറഞ്ഞവരുടെയെല്ലാം വായടപ്പിച്ച പ്രകടനവുമായാണ് ജ്യൂണിലൂടെ രജിഷ സിനിമയിൽ തിരികെ എത്തിയത്. തന്റെ ആഗ്രഹങ്ങളെ പട്ടയും മറ്റും മനസ് തുറക്കുകയാണ് രജിഷ .

ഷാരൂഖ് ഖാനെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും താൻ വലിയ ഷാരൂഖ് ഖാൻ ആരാധികയാണെന്നും നടി പറയുന്നു . ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ലെന്നും വലിയ ആഗ്രഹമാണ് ഒരു വട്ടമെങ്കിലും ഷാരൂഖ് ഖാനെ നേരിട്ട് കാണണമെന്നുള്ളതെന്നും രജിഷ വ്യക്തമാക്കി. ജൂണിൻ്റെ ഷൂട്ടിങ്ങിന് മുംബൈയിൽ പോയപ്പോൾ അദ്ദേഹത്തിൻ്റെ വീട്ടിന് മുന്നിൽ പോയി കുറെ നേരം നോക്കി നിന്നെന്നും അവിടെ നിന്ന് സെൽഫി എടുത്തെന്നും രജിഷ വെളിപ്പെടുത്തി.

കൂടാതെ ഉദ്ഘാടനച്ചടങ്ങുകൾക്ക് നാടമുറിക്കാനായി ഒന്നരലക്ഷമാണ് തൻ്റെ പ്രതിഫലത്തുകയെന്നും രജിഷ വിജയൻ വെളിപ്പെടുത്തി. നവാഗതനായ അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആറ് ഗെറ്റപ്പുകളിലാണ് രജിഷ വിജയൻ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി നടി നടത്തിയ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആദ്യ ചിത്രമായ ‘അനുരാഗ കരിക്കിൻ വെള്ള’ത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ രജിഷ പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രമാണ് ജൂൺ.

Rajisha vijayan about her remuneration for inaugurations

Sruthi S :