അമ്മയോടും ഫെഫ്കയോടും ഇടഞ്ഞു പുതിയ സംഘടനയുമായി രാജീവ് രവിയും ആഷിക് അബുവും

അമ്മയോടും ഫെഫ്കയോടും ഇടഞ്ഞു പുതിയ സംഘടനയുമായി രാജീവ് രവിയും ആഷിക് അബുവും ..

മലയാള സിനിമ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ചേരി തിരിഞ്ഞുള്ള പോര്വിളിയും പോരാട്ടങ്ങളും തുടരുകയാണ്. അമ്മയോടും ഫെഫ്കയോടും കലഹിച്ച് രാജീവ് രവിയും ആഷിക് അബുവും പുതിയ സംഘടനക്ക് നേതൃത്വം കൊടുക്കുകയാണ്.

സംഘടന എന്ന മേൽവിലാസത്തിലല്ലാതെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് ഇതിന്റെ ലക്ഷ്യം.സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചും വുമൺ ഇൻ സിനിമ കളക്ടീവിനെ പിന്തുണച്ചും നൂറുപേർ ഒരുമിച്ച് പ്രസ്താവനയിറക്കിയത്. വിദേശത്തുള്ള ആഷിഖ് തിരിച്ചെത്തിയാലുടൻ തുടർനീക്കങ്ങളുണ്ടാകും. ഇവർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കാണാനും ഉദ്ദേശിക്കുന്നു.

താരകേന്ദ്രീകൃതം എന്ന നിലയിൽനിന്ന് സിനിമയെ മോചിപ്പിക്കുകയാണ് പുതിയ നീക്കത്തിനുപിന്നിൽ. സമാനമനസ്കരായ എല്ലാവരെയും ഒരുമിച്ച് ചേർക്കുകയാണ് ലക്ഷ്യം. അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവർ ഒപ്പം ചേരുമെന്ന പ്രതീക്ഷയുമുണ്ട്. ബദൽ സംഘടനയല്ല, ഡബ്ല്യു.സി.സി. മാതൃകയിൽ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്. സിനിമയെ സ്നേഹിക്കുന്നവർക്കും പങ്കാളിത്തമുണ്ടാകും.

‘‘ഫെഫ്കയുടെ ഒരു ഉന്നതനേതാവ് സംഘടനകൾക്കും സർക്കാരിനുമിടയിലുള്ള ഇടനിലക്കാരന്റെ വേഷം സ്വയം അണിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളാണ് പലപ്പോഴും പ്രശ്നങ്ങൾ യഥാർഥരീതിയിൽ സർക്കാരിനുമുന്നിൽ എത്താതിരിക്കാൻ കാരണം’’-പുതിയ കൂട്ടായ്മയ്ക്കുപിന്നിലുള്ള ഒരു സിനിമാപ്രവർത്തകൻ വെളിപ്പെടുത്തി. ആഷിഖിനെ ലക്ഷ്യമിട്ട് ഫെഫ്ക നടത്തിയ കടന്നാക്രമണവും അദ്ദേഹത്തോട് അടുപ്പമുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

rajeev ravi and ashiq abu to form new association

Sruthi S :