പൊലീസ് വെടിവയ്പ്പിനെ വിമര്‍ശിച്ചതിൽ നടന്‍ രജനീകാന്തിന് സമന്‍സ്

തൂത്തുക്കുടി വെടിവയ്പ്പില്‍ നടത്തിയ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന്‍ രജനീകാന്തിന് സമന്‍സ്. സംഭവവുമായി ബന്ധപ്പെട്ട് രജനീകാന്ത് ജസ്റ്റീസ് അര്‍ജുന ജഗദീശന്‍ സമിതി മുമ്പാകെയാണ് ഹാജരാകേണ്ടത്. എല്ലാ വിഷയങ്ങള്‍ക്കും സമരവുമായിറങ്ങിയാല്‍ തമിഴ്‌നാട് ശവപ്പറമ്പായി മാറുമെന്നും, തൂത്തുക്കുടിയില്‍ എല്ലാ പ്രശ്‌നങ്ങളും തുടങ്ങിവെച്ചത് പോലീസാണെന്നുമായിരുന്നു രജനീകാന്ത് നടത്തിയ പരാമര്‍ശം.

പ്രതിഷേധക്കാര്‍ക്കിടയില്‍ ചില സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞ് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നും, ഇത്തരക്കാരെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തണമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. വെടിവെയ്പ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് ഒരുക്കം തുടങ്ങവെയാണ് സമരക്കാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ നൂറാം ദിവസമാണ് പോലീസ് വെടിവെപ്പുണ്ടായത്.

rajanikanth

Noora T Noora T :