രജനിയുടെ ഹൃദയത്തെ സ്പര്‍ശിച്ച് 7 വയസ്സുകാരന്‍; കളഞ്ഞു കിട്ടിയ 50,000 രൂപ തിരികെ ഏല്‍പ്പിച്ച യാസീനെ മകനായി ഏറ്റെടുത്ത് രജനികാന്ത്

രജനിയുടെ ഹൃദയത്തെ സ്പര്‍ശിച്ച് 7 വയസ്സുകാരന്‍; കളഞ്ഞു കിട്ടിയ 50,000 രൂപ തിരികെ ഏല്‍പ്പിച്ച യാസീനെ മകനായി ഏറ്റെടുത്ത് രജനികാന്ത്

കളഞ്ഞു കിട്ടിയ പണം തിരികെ ഏല്‍പ്പിച്ച ഏഴു വയസ്സുകാരന്‍ മുഹമ്മദ് യാസിന്‍ തന്നെ വല്ലാതെ സ്പര്‍ശിച്ചെന്ന് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്. ഈറോഡ് സ്വദേശിയായ ഏഴു വയസ്സുകാരന്‍ ബാലന് കഴിഞ്ഞ ദിവസം 50,000 രൂപ അടങ്ങിയ ഒരു ബാഗ് കളഞ്ഞു കിട്ടിയിരുന്നു. തന്റെ പണമല്ലെന്ന് മനസ്സിലാക്കിയ യാസിന്‍ സ്‌കൂള്‍ അധികൃതര്‍ വഴി പണം പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു.

യാസിന്റെ ഈ സത്യസന്ധതയില്‍ രജനികാന്ത് യാസിനെ നേരിട്ട് അഭിനന്ദിക്കാനെത്തി. യാസിന്‍ പണം തിരികെ ഏല്‍പ്പിച്ചത് തന്നെ വല്ലാതെ സ്പര്‍ശിച്ചെന്നും അത് ആ കുട്ടിയുടെ സത്യസന്ധതയാണെന്നും രജനികാന്ത് പറഞ്ഞു. യാസിന്റെ തുടര്‍ന്നുള്ള വിദ്യാഭ്യാസം താന്‍ ഏറ്റെടുത്തുകൊള്ളാമെന്നും രജനികാന്ത് ഉറപ്പു നല്‍കി. യാസിന്റെ വിദ്യാഭ്യാസത്തിനുള്ള എല്ലാ ചിലവും താന്‍ ഏറ്റെടുക്കുമെന്നം താരം വ്യക്തമാക്കി. എന്തു പഠിക്കണമെങ്കിലും ഞാന്‍ പഠിപ്പിക്കും, എന്റെ മകനായി തന്നെയാണ് തന്നെയാണ് ഞാണ്‍ കണക്കാക്കുന്നതെന്നും രജനി പറഞ്ഞു.

ചിന്നസേമൂര്‍ പഞ്ചായത്തിലെ യൂണിയന്‍ മിഡില്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് യാസിന്‍. യാസിന് കഴിഞ്ഞ ബുധനാഴ്ച്ചയാണഅ 50,000 രൂപ അടങ്ങിയ ബാഗ് കളഞ്ഞു കിട്ടിയത്. ഇക്കാര്യം ഉടന്‍ തന്നെ യാസിന്‍ ക്ലാസ് ടീച്ചറായ വി.ജയന്തി ബായ്യെയെ അറിയിക്കുകയും പിന്നീടവര്‍ പ്രധാന അധ്യാപിക വഴി പൊലീസ് സ്റ്റേഷനില്‍ ബാഗ് ഏല്‍പ്പിക്കുകയുമായിരുന്നു.

കൂടുതല്‍ വായിക്കുവാന്‍-
അമ്മയെ ചീത്ത വിളിക്കുന്നവർ അറിയുക !! ഈ സേവനങ്ങൾ എല്ലാം ചെയ്തത് അമ്മയാണെന്നും അത് ഇനിയെങ്കിലും എല്ലാവരും അറിയണമെന്നു ഇടവേള ബാബു.

Rajanikanth visits Erode boy for his honesty

Farsana Jaleel :