രജനികാന്ത് – കാർത്തിക് സുബ്ബരാജ് ചിത്രത്തിന് പേരിട്ടു ; പേട്ട !!! മോഷൻ പോസ്റ്റർ കാണാം

രജനികാന്ത് – കാർത്തിക് സുബ്ബരാജ് ചിത്രത്തിന് പേരിട്ടു ; പേട്ട !!! മോഷൻ പോസ്റ്റർ കാണാം

രജനി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിക്ക് സുബ്ബരാജ് ചിത്രം. ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിന്റെ പേരും മോഷൻ പോസ്റ്ററും പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പേട്ട എന്നാണ് ചിത്രത്തിന്റെ പേര്.

ബിഗ്ബഡ്ജറ്റ് ചിത്രമാണ് പേട്ട. സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖി, തൃഷ കൃഷ്ണന്‍, സിമ്രാന്‍, വിജയ് സേതുപതി, ബോബി സിംഹ, സനത് റെഡ്ഡി, മാളവിക മോഹന്‍, മേഘ ആകാശ് എന്നീ വലിയ താരനിരയാണ് അഭിനയിക്കുന്നത്.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. രജനീകാന്ത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ചുള്ളത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ വലിയ ഭാഗം ഡെറാഡൂണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചെന്നൈയിലും ചിത്രീകരണം നടന്നിരുന്നു.

rajanikanth – karthik subbaraj movie

Sruthi S :