“ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍; എന്നിട്ടാണോ ലളിത ജീവിതമെന്നു പറയുന്നത് ” – രജനികാന്ത്

“ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍; എന്നിട്ടാണോ ലളിത ജീവിതമെന്നു പറയുന്നത് ” – രജനികാന്ത്

ലോകമെമ്പാടുമുള്ള പ്രേക്ഷകർ യന്തിരൻ 2.0 വരവേൽക്കാൻ കാത്തിരിക്കുകയാണ്. രജനികാന്ത് ആരാധകർ ആവേശത്തിലാണ് സിനിമയെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത് . പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ സിനിമയിലേക്കുള്ള കടന്നു വരവും ഇപ്പോളത്തെ ജീവിതത്തെക്കുറിച്ചും രജനികാന്ത് പങ്കു വെയ്ക്കുന്നു .

‘സ്വന്തം പേരില്‍ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ സത്യമാകുമ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ തോന്നാറില്ല.എല്ലാത്തിലും അങ്ങനെ തന്നെയാണ്. വിവാഹത്തിലും.’ തമാശയായി രജനി പറഞ്ഞു.

‘ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണ് ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിത ജീവിതം.’ താരം ചോദിക്കുന്നു.

കരിയറിന്റെ തുടക്കകാലത്ത് പെട്ടന്നാണ് എന്നെത്തേടി പേരും പ്രശസ്തിയും എത്തുന്നത്. കണ്ടക്ടറായിരുന്ന സമയത്ത് 350 രൂപയാണ് ശമ്പളം. അവിടെ നിന്നും മൂന്നുലക്ഷവും നാലുലക്ഷവും കിട്ടുന്ന സമയത്ത് എനിക്ക് പല ചിന്തകളും ഉണ്ടായിട്ടുണ്ട്. ഈശ്വരന്‍ എന്നെ പ്രത്യേകം സൃഷ്ടിച്ചതാണോ പ്രത്യേക പിറവിയാണോ അങ്ങനെയുള്ള ചിന്തകള്‍. അതിനു ശേഷമാണ് എല്ലാം സമയത്തിന്റെ പ്രത്യേകതയാണെന്ന ബോധ്യം വരുന്നത്. ഞാനും ഒരു സാധാരണമനുഷ്യനാണെന്ന ചിന്താഗതി വന്നു.

സിനിമ എന്ന മാധ്യമത്തിലൂടെ ഒരു ചാന്‍സ് ലഭിച്ചു, എന്റെ ഭാഗ്യത്തിന് എംജിആറും ശിവാജിയും അന്ന് ഇല്ല. അറുപതുകളിലാണ് ഞാന്‍ വന്നിരുന്നതെങ്കില്‍ എം.ജി.ആറിന്റെയും ശിവാജിയുടെയും പിന്നില്‍ എവിടെയെങ്കിലും ഒതുങ്ങി ഇരുന്നു പോയേനേ. എല്ലാം സമയം തന്നെയാണ്. എന്നെ സഹായിച്ച സംവിധായകര്‍, നിര്‍മാതാക്കള്‍, തിരക്കഥാകൃത്തുക്കള്‍ അവരെല്ലാം കാരണമാണ് ഇവിടെ വന്നുനില്‍ക്കുന്നത്.’ രജനികാന്ത് മനസ് തുറക്കുന്നു.

rajanikanth about his life

Sruthi S :