നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ശേഷം അത് സംഭവിക്കുന്നു ; സന്തോഷം പങ്കുവെച്ച് രചന നാരായണൻകുട്ടി

ടെലിവിഷൻ മേഖലയിൽ നിന്നും ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ സ്നേഹം ആവുവോളം വാങ്ങാൻ ഭാഗ്യം സിദ്ധിച്ച അഭിനേത്രികളിൽ ഒരാളാണ് രചന നാരായണൻകുട്ടി . രണ്ടിടത്തും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു എന്നത് രചനയുടെ പ്രത്യേകത. മറിമായം എന്ന സീരിയലാണ് രചനയെ പ്രേക്ഷകരോട് ഏറെ ചേർത്തുനിർത്തിയ ടി.വി. പരമ്പര. ഈ സീരിയലിൽ നിന്നും വേറെയും താരങ്ങൾ വെള്ളിത്തിരയിൽ എത്തിയിരുന്നു
എന്നാല്‍ വളരെയധികം നാളുകളായി കേരളത്തിലെ നൃത്തവേദകളിലും മറ്റും രചനയുടെ സാനിദ്ധ്യം ഉണ്ടായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ രചന കഴിഞ്ഞ ദിവസം പങ്കുവച്ച വിശേഷമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും പുതിയ നാടക സംരഭത്തില്‍ താനും ഭാഗവാക്കാകുന്നു എന്ന വിശേഷമാണ് രചന ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

അനാമിക എന്ന നാടകത്തിലെ സുപ്രധാന വേഷമാണ് രചന കൈകാര്യം ചെയ്യുന്നത്. നാടക കളരിയില്‍ നിന്നുള്ള ചിത്രങ്ങളും, സന്തോഷം ആരാധകരുമായി പറയുന്ന വീഡിയോയും അടക്കമാണ്, അടക്കാനാവാത്ത തന്റെ സന്തോഷം രചന പങ്കുവച്ചത്. ‘പ്രിയപ്പെട്ടവരെ, നീണ്ട 20 വര്‍ഷങ്ങള്‍ക്കുശേഷം, ഞാന്‍ ഒരു നാടകത്തിന്റെ ഭാഗമാകുകയാണ്.

സൂര്യ കൃഷ്ണമൂര്‍ത്തിസാര്‍ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂണ്‍ 3,4 ദിവസങ്ങളിലായി വൈകീട്ട് 06.30ന് തൈക്കാട് (തിരുവനന്തപുരം) സൂര്യസാറിന്റെ നാടക കളരിയിലെ ഗണേശത്തില്‍ അരങ്ങേറുകയാണ്. ഏവരും തീര്‍ച്ചയായും വന്ന് ദയവോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും, പങ്കുചേരുകയും ന്റെ സ്വപ്‌നത്തിന്റെ ഭാഗമാകുകയും ചെയ്യണം’. എന്നാണ് രചന പറഞ്ഞത്.

20 വര്‍ഷങ്ങള്‍ക്കുശേഷമാണ് രചന വീണ്ടും നാടകത്തില്‍ അഭിനയിക്കുന്നത്. മിക്ക സിനിമാ താരങ്ങളും പറഞ്ഞിരിക്കുന്നത് നാടകം എന്നത് മറ്റൊരു അനുഭവമാണെന്നാണ്. റീടേക്കുകളോ, കട്ട് വിളികളോ ഇല്ലാതെ സദസിനോട് നേരിട്ട് സംവദിക്കുക എന്നത് ദുഷ്‌ക്കരമാണെന്നും, എല്ലാവര്‍ക്കും സാധിക്കുന്നതല്ലായെന്നും പലരും പറഞ്ഞിട്ടുണ്ട്.

അതുകൊണ്ടുതന്നെയാണ് താന്‍ നടകത്തിലേക്ക് എത്തുന്നുവെന്നത്, അത്യന്തം സന്തോഷത്തോടെ രചന ആരാധകരെ അറിയിച്ചതും. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെല്ലാംതന്നെ വലിയ നാടകത്തിന്റെ ഭാഗമായിട്ടുള്ളതാണ്. കൂടാതെ മലയാളത്തില്‍ നമ്മെ അഭിനയിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള മിക്കവരും നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയവരുമാണ്.

AJILI ANNAJOHN :