അശ്വതിക്ക് വേണ്ടി മാറിയതല്ല! ശ്യാമാംബരത്തില്‍ നിന്നും രാഹുല്‍ പിന്‍മാറിയതിന്റെ യഥാര്‍ത്ഥ കാരണം !

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് ശ്യാമാംബരം. അടുത്തിടെ സീ കേരളത്തിൽ ആരംഭിച്ച പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ. രാഹുൽ രാമചന്ദ്രൻ, ഹരിത നായർ, രശ്മി ബോബൻ എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. എന്നാൽ രാഹുൽ ശ്യാമാംബരത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഇപ്പോൾ. അഖിൽ എന്ന നായക കഥാപാത്രത്തെ ആയിരുന്നു നടൻ അവതരിപ്പിച്ചിരുന്നത്.

പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നായക കഥാപാത്രത്തിൽ നിന്നുള്ള രാഹുലിന്റെ പിന്മാറ്റം. സോഷ്യൽ മീഡിയയിൽ അടക്കം ഇതിൽ നിരാശ പങ്കുവച്ച് ആരാധകർ എത്തിയിരുന്നു. സീരിയല്‍ കാണാനേ തോന്നുന്നില്ല, എന്തിനായിരുന്നു നിങ്ങള്‍ മാറിയത് എന്നുള്ള ചോദ്യങ്ങൾ രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ വന്നിരുന്നു. ഇപ്പോഴിതാ, പിന്മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് രാഹുൽ രാമചന്ദ്രൻ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് വിശദീകരണം.ശ്യാമാംബരത്തില്‍ നിന്ന് മാറിയതിനെക്കുറിച്ചാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. പരമ്പരയിലുണ്ടായിരുന്ന സമയത്ത് എല്ലാവരും നല്ല സപ്പോര്‍ട്ടായിരുന്നു. ഇപ്പോഴും അതേ സപ്പോര്‍ട്ടുണ്ട് എന്നറിയാം. കല്യാണത്തിന്റെ തിരക്കിലാണ്. ഓരോ കാര്യങ്ങളൊക്കെയായി നല്ല ഓട്ടത്തിലായിരുന്നു എന്ന് പറഞ്ഞാണ് രാഹുൽ തുടങ്ങിയത്.

കമ്മിറ്റ്‌മെന്റില്ലേ, ഒരു ആര്‍ടിസ്റ്റായാല്‍ ഇങ്ങനെയാണോ വേണ്ടത് എന്നൊക്കെയുള്ള ചോദ്യങ്ങൾ വന്നിരുന്നു. ആര്‍ടിസ്റ്റുകളും മനുഷ്യരാണ്. കംഫര്‍ട്ടബിൾ അല്ലെങ്കിൽ നമ്മള്‍ക്ക് അതില്‍ നില്‍ക്കാനാവുമോ. എന്റെ പേഴ്‌സണല്‍ ലൈഫ് വെച്ച് കുറച്ചുപേര്‍ കളിച്ചപ്പോള്‍ എനിക്ക് പ്രതികരിക്കേണ്ടി വന്നു. അവിടെ നില്‍ക്കുന്നതല്ല, ഇറങ്ങുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി, രാഹുൽ പറയുന്നു.

ഞാന്‍ തുടരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ തുടരാനായി നിര്‍ബന്ധിച്ചിരുന്നുവെന്നും നടൻ വ്യക്തമാക്കി. എന്റെ ഫാമിലിയെ ഒരു കാര്യത്തിലേക്ക് വലിച്ചിടുമ്പോള്‍ ഞാന്‍ നോക്കിയിരിക്കില്ല. പ്രതികരിച്ചു കൊണ്ട് തന്നെയാണ് മാറിയത്. അതിലേക്ക് പുതിയ ആര്‍ടിസ്റ്റ് വന്നത് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. മാറ്റുന്ന കാര്യത്തെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല.ഫാമിലിയെക്കുറിച്ച് പറയുമ്പോള്‍ ആരായാലും നോക്കി നില്‍ക്കില്ല. ആർട്ടിസ്റ്റുകൾക്കും ഫീലിംഗ്സ് ഒക്കെ ഉള്ളതാണെന്നും രാഹുൽ പറഞ്ഞു.

എന്നെ നോക്കിയട്ടല്ല ശ്യാമാംബരം കാണുന്നത്. നിങ്ങളുടെ പെയർ കണ്ടിട്ടാണ് എന്നൊക്കെ കണ്ടിരുന്നു. അത്രയ്ക്കും എന്നെ ബാധിച്ച ഒരു കാര്യമായത് കൊണ്ടാണ് ഞാന്‍ മാറിയത്. അശ്വതിക്ക് വേണ്ടിയാണോ മാറിയതെന്നുള്ള ചോദ്യമുണ്ടായിരുന്നു. ചിലതൊക്കെ കണ്ട് ചിരിച്ച് വയ്യാതായി. ഞാന്‍ ചെയ്യുന്നൊരു പ്രൊജക്റ്റില്‍ ഞാന്‍ മാത്രമാണ് ഇന്‍വോള്‍വ് ആകുന്നത്. അതില്‍ എന്റെ ഭാര്യയാവാന്‍ പോവുന്ന കുട്ടിയെ പിടിച്ചിടുന്നത് ശരിയല്ല. അതൊക്കെ മോശം കാര്യമാണെന്നും രാഹുല്‍ പറഞ്ഞു.

നേരത്തെ എന്നും സമ്മതം എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയിട്ടുള്ള നടനാണ് രാഹുൽ. ആ പരമ്പരയിലൂടെയാണ് അശ്വതിയും രാഹുലും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നതും. സ്‌ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും ഒന്നിക്കുകയാണെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും മറ്റും പങ്കുവയ്ക്കാറുണ്ട്.

ഇടയ്ക്ക് നിങ്ങള്‍ ഒരുമിച്ചാണോ താമസമെന്നുള്ള ചോദ്യങ്ങളുമായി പലരും എത്തിയിരുന്നു. അങ്ങനെയാണെങ്കില്‍ തന്നെ എന്താണ് കുഴപ്പം. കുടുംബത്തിലുള്ളവര്‍ക്ക് ഇല്ലാത്ത പ്രശ്‌നം നിങ്ങള്‍ക്കെന്തിനാണെന്നായിരുന്നു വിമര്‍ശകരോട് അശ്വതിയും രാഹുലും ചോദിച്ചത്. നെഗറ്റീവ് കമന്റുകള്‍ കൂടിയപ്പോള്‍ ഇരുവരും വീഡിയോയിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.

രണ്ടുപേർക്കും എതിരെ ബോഡി ഷെയ്മിംഗ് കമന്റുകളും വന്നിരുന്നു. തടിയെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും ഞങ്ങള്‍ക്കില്ലാത്ത പ്രശ്‌നം നിങ്ങള്‍ക്കെന്തിനാണ് എന്നായിരുന്നു ഇരുവരും ചോദിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. അതിന് ശേഷമാണ് പ്രണയത്തിലായതെന്നും രാഹുലും അശ്വതിയും മുൻപ് വ്യക്‌തമാക്കിയിട്ടുണ്ട്.

AJILI ANNAJOHN :